രജിനികാന്ത് ചിത്രം വേട്ടയാന്‍റെ ഷൂട്ടിങ് പൂർത്തിയായി

ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
രജിനികാന്ത് ചിത്രം വേട്ടയാന്‍റെ ഷൂട്ടിങ് പൂർത്തിയായി
Updated on

ന്യൂഡൽഹി: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജിനികാന്ത് നായകനാകുന്ന വേട്ടയാൻ എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. ജയ് ഭീം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജിനികാന്തിന്‍റെ നൂറ്റിഎഴുപതാമത് ചിത്രമാണ് വേട്ടയാൻ. സിനിമ ഒരേ സമയം എന്‍റർടൈനറും സമൂഹത്തിന് സന്ദേശം നൽകുന്നതുമാണെന്ന് രജനികാന്ത് പറയുന്നു. സിനിമയുടെ പ്രോഡക്ഷൻ നിർവഹിക്കുന്ന ലിക പ്രൊഡക്ഷൻസാണ് തിങ്കളാഴ്ച എക്സിലൂടെ സിനിമയുടെ ഷൂട്ടിങ് അവസാനിച്ചതായി വെളിപ്പെടുത്തിയത്.

സെറ്റിൽ നിന്നുള്ള രജനികാന്തിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 1991ൽ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിനു ശേഷം ഇതാദ്യമായാണ് രജിനിയും ബച്ചനും ഒന്നിച്ചഭിനയിക്കുന്നത്.

റാണ ദഗ്ഗുബതി, ഫഹദ് ഫാസിൽ, ഋഥിക സിങ്, മഞ്ജു വാര്യർ , ദശറ വിജയൻ എന്നിവരും സിനിമയിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com