Rakhi sawant plans her third marriage, groom likely to be Pakistani police officer
മൂന്നാം വിവാഹത്തിന് ഒരുങ്ങി രാഖി സാവന്ത്; വരൻ പാക്കിസ്ഥാനി പൊലീസ് ഓഫിസർ?

മൂന്നാം വിവാഹത്തിന് ഒരുങ്ങി രാഖി സാവന്ത്; വരൻ പാക്കിസ്ഥാനി പൊലീസ് ഓഫിസർ?

വിവാഹം ഇസ്ലാമിക് ആചാരങ്ങളോടെ പാക്കിസ്ഥാനിലും വിവാഹ വിരുന്ന് ഇന്ത്യയിലും നടത്താനും സ്വിറ്റ്സർലണ്ടിലും നെതർലൻഡ്സിലും ഹണിമൂൺ യാത്ര നടത്താനുമാണ് താരത്തിന്‍റെ ആലോചന.
Published on

എക്കാലത്തും വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻ പന്തിയിലുണ്ട് രാഖി സാവന്ത്. ഏറെ കാലത്തിനു ശേഷം വീണ്ടും അത്തരത്തിലൊരു വിവാദം സൃഷ്ടിച്ചിരിക്കുകയാണ് രാഖി. മൂന്നാം വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് രാഖി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. പാക്കിസ്ഥാനി പൊലീസ് ഓഫിസറിൽ നിന്ന് വിവാഹാഭ്യർഥന ലഭിച്ചിട്ടുണ്ടെന്നും ആലോചിച്ച് തീരുമാനിക്കുമെന്നുമാണ് താരം വെളിപ്പെടുത്തിയത്. നിലവിൽ തനിക്ക് നിരവധി വിവാഹ ആലോചനകൾ വരുന്നുണ്ട്.

പാക്കിസ്ഥാനിൽ നിന്നുള്ളവരെ വിവാഹം കഴിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നും താരം വ്യക്തമാക്കി. എനിക്ക് പാക്കിസ്ഥാനികളെ ഇഷ്ടമാണ്. എനിക്കവിടെ ധാരാളം ആരാധകരുണ്ട്. വിവാഹം ഇസ്ലാമിക് ആചാരങ്ങളോടെ പാക്കിസ്ഥാനിലും വിവാഹ വിരുന്ന് ഇന്ത്യയിലും നടത്താനും സ്വിറ്റ്സർലണ്ടിലും നെതർലൻഡ്സിലും ഹണിമൂൺ യാത്ര നടത്താനുമാണ് താരത്തിന്‍റെ ആലോചന.

ഒടുവിൽ ദുബായിൽ താമസമാക്കുമെന്നും രാഖി പറയുന്നു. റിതേഷ് രാജ് സിങ്ങാണ് രാഖിയുടെ ആദ്യ ഭർത്താവ്. ഇരുവരും 2022ൽ വേർ പിരിഞ്ഞു. പിന്നീട് ആദിൽ ഖാൻ ദുരാനിയെ വിവാഹം കഴിച്ചു. ഇരുവരും 2023ൽ വേർപിരിഞ്ഞു.

logo
Metro Vaartha
www.metrovaartha.com