ആദിപുരുഷിന്‍റെ അടുത്തുപോലും എത്താനാവാതെ രാമായണ!! കാത്തിരുന്ന് പ്രതികാരം തീർത്ത് ആരാധകർ!

രാമയണയുടെ ഓപ്പണിങ് ദിന കളക്ഷൻ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ പ്രഭാസ് ആരാധകർ ആദിപുരുഷ് വീണ്ടും ചർച്ചയാക്കിയത്
ramayana box office collection vs adipurush collection

ആദിപുരുഷിന്‍റെ അടുത്തുപോലും എത്താനാവാതെ രാമായണ!! കാത്തിരുന്ന് പ്രതികാരം തീർത്ത് ആരാധകർ!

Updated on: 

രണ്‍ബീര്‍ കപൂര്‍ ചിത്രം 'രാമായണ' റിലീസ് പ്രഖ്യാപിച്ചതു മുതൽ വലിയ ട്രോളുകൾക്കും പരിഹാസങ്ങൾക്കും ഇരയായ ചിത്രമാണ് പ്രഭാസിന്‍റെ ആദിപുരുഷ്. ചിത്രം പ്രഖ്യാപിച്ചതു മുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നെങ്കിലും രാമായണ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ പ്രഖ്യാപനം അതിന് ആക്കം കൂട്ടിയിരുന്നു. രാമായണയുടെ റിലീസിന് പിന്നാലെ തന്നെ കാത്തിരുന്ന് ഇപ്പോൾ പ്രഭാസ് ആരാധകർ പ്രതികാരം വീട്ടുകയാണ്.

രാമയണയുടെ ഓപ്പണിങ് ദിന കളക്ഷൻ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ആദിപുരുഷ് വീണ്ടും ചർച്ചയായത്. ആദിപുരുഷിന്‍റെ ആദ്യ ദിന കളക്ഷൻ മറികടക്കാൻ രാമായണയ്ക്കായില്ലെന്നാണ് പ്രഭാസ് ആരാധകർ പറയുന്നത്.

രാമായണയുടെ ആദ്യദിന കളക്ഷൻ 127 കോടിരൂപയാണ്. എന്നാൽ രാമായണയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലിത് 155 കോടി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആദിപുരുഷിന്‍റെ ആദ്യ ദിന കളക്ഷൻ 128 കോടിയെന്നാണ് വിവരം. എന്നാൽ പുറത്തുവിട്ട കണക്ക് പ്രകാരം അത് 140 കോടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് പ്രഭാസ് ആരാധകർ ട്രോളുകൾക്കും പരിഹാസങ്ങൾക്കുമെല്ലാം മറുപടിയായി എത്തിയിരിക്കുന്നത്.

രൺവീറിനെയും യഷിനെയും സായ് പല്ലവിയെയും അണിനിരത്തി 2,000 കോടി ബജറ്റിൽ പുറത്തിറക്കിയ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷൻ വെറും 125 കോടിയാണ്. എന്നാൽ 500 കോടി രൂപയ്ക്ക് പുറത്തിറങ്ങിയ ആദിപുരുഷിന് ആദ്യ ദിനം 140 കോടി നേടാനായെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. "VFX-ന്‍റെയും ഉള്ളടക്കത്തിന്‍റെയും പേരിൽ കടുത്ത പരിഹാസങ്ങൾ നേരിട്ടിട്ടും ഇന്ത്യയിൽ 100 ​​കോടി രൂപയുടെ ഓപ്പണിങ് നേടുന്ന, 'സീക്വൽ' അല്ലാത്ത ഒരേയൊരു ബോളിവുഡ് ചിത്രമായി ആദിപുരുഷ് തുടരുന്നു! പ്രഭാസിന്‍റെ താരമൂല്യം!" എന്നാണ് ഒരാൾ കമന്‍റിട്ടത്.

"500 കോടിയാണ് ആദിപുരുഷിന്‍റെ ബജറ്റ്. അതിന്‍റെ നാലിരട്ടിയാണ് രാമായണ’ത്തിന്‍റേത്. രാമായണ 125 കോടി രൂപയോടെ തുടങ്ങിയപ്പോൾ, ആദിപുരുഷ് ആദ്യ ദിവസം തന്നെ 140 കോടി രൂപ നേടി. അതായത്, ബജറ്റിൽ രാമായണ നാല് മടങ്ങ് കൂടുതലായിരുന്നിട്ടും ആദ്യ ദിവസത്തെ പ്രകടനത്തിൽ 'ആദിപുരുഷ്' മുന്നിലെത്തി. എന്ന് ചിലർ കണക്ക് നിരത്തുന്നു. "പണം മുടക്കിയതുകൊണ്ട് മാത്രം റെക്കോർഡുകൾ സൃഷ്ടിക്കാൻ കഴിയില്ല, ജനങ്ങളുടെ ഹൃദയം കൂടി കീഴടക്കേണ്ടതുണ്ട്" എന്നാണ് മറ്റൊരു കമന്‍റ്