തിയെറ്ററുകളിൽ സമ്മിശ്ര പ്രതികരണം; ബോക്സ് ഓഫിസിൽ പണം വാരി 'രാമായണ', രണ്ട് ദിവസത്തെ കളക്ഷൻ ഇങ്ങനെ

ആഗോള ബോക്സ് ഓഫിസിൽ നിന്നും ചിത്രം 221 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ
ramayana movie box office collection out

രൺബീർ കപൂർ, യഷ്

Updated on: 

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ബിഗ് ബജറ്റ് ചിത്രമാണ് 'രാമായണ'. തിയെറ്ററിൽ നിന്നും സമ്മിശ്ര പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആഗോള ബോക്സ് ഓഫിസിൽ നിന്നും ചിത്രം രണ്ടുദിവസം കൊണ്ട് 221 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത‍്യയിൽ നിന്നും മാത്രമായി 112.90 കോടി രൂപ നെറ്റ് കളക്ഷൻ നേടിയെന്നാണ് പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.

തിയെറ്റുകളിൽ റിലീസ് ചെയ്ത ആദ‍്യദിനം ആഗോള തലത്തിൽ 127.50 കോടി വാരിയ ചിത്രം രണ്ടാം ദിനം ഇന്ത‍്യയിൽ നിന്നും മാത്രമായി 48.05 കോടി രൂപ കളക്ഷൻ നേടി. രണ്ടാം ദിനം 19,859 ഷോകളിലായി ഹിന്ദി പതിപ്പിൽ നിന്നും മാത്രം 35.50 കോടി ലഭിച്ചു. 577 ഷോകളിലായി തമിഴ്, മലയാളം പതിപ്പുകളിൽ നിന്നും 1.50 കോടി വീതം കളക്ഷൻ നേടി.

അതേസമയം, ബോളിവുഡ് താരം രൺബീർ കപൂറാണ് രാമനെ അവതരിപ്പിക്കുന്നത്. സായ് പല്ലവി സീതയായും യഷ് രാവണനായും രവി ദുബെ ലക്ഷ്മണനായും സണ്ണി ഡിയോൾ‌ ഹനുമാനായും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.