"രാമായണ നിരാശപ്പെടുത്തി"; ഓസ്കർ കിട്ടുമെന്ന പ്രവചനം പിൻവലിച്ച് നടൻ നിധീഷ് ഭരദ്വാജ്

ഒരു വാക്കു പോലും നല്ലതു പറയാൻ ഇല്ലെന്നാണ് നിധീഷ് കുറിച്ചിരിക്കുന്നത്.
"Ramayana was disappointing"; Actor Nitish Bharadwaj

"രാമായണ നിരാശപ്പെടുത്തി"; ഓസ്കർ കിട്ടുമെന്ന പ്രവചനം പിൻവലിച്ച് നടൻ നിധീഷ് ഭരദ്വാജ്

Updated on: 

ബിഗ്ബജറ്റ് ചിത്രം രാമായണ നിരാശപ്പെടുത്തിയെന്ന് നടൻ നിധീഷ് ഭരദ്വാജ്. നമ്മുടെ സാംസ്കാരിക പാരമ്പര്യം കുറച്ചു കൂടി ഉത്തരവാദിത്തമുള്ള ഒരു പ്രാതിനിധ്യം അർഹിക്കുന്നുവെന്നും മഹാഭാരത പരമ്പരയിലെ ശ്രീകൃഷ്ണനായി എത്തി ജനമനസുകളിൽ ഇടം നേടിയ നടൻ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും എത്തുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തു വന്നതിനു പിന്നാലെ ചിത്രം ഓസ്കർ പുരസ്കാരം നേടുമെന്ന് നിധീഷ് പ്രവചിച്ചിരുന്നു. ആ പ്രവചനവും താൻ പിൻവലിക്കുന്നുവെന്നും ഒരു വാക്കു പോലും നല്ലതു പറയാൻ ഇല്ലെന്നുമാണ് നിധീഷ് കുറിച്ചിരിക്കുന്നത്.

രാമായണം ഭാരതത്തിന്‍റെ ഡിഎൻഎയിൽ ഉണ്ട്. രാമായണം ഒരു വെറും ഒരു കഥയല്ല. അതു സനാതന ഭാരതത്തിന്‍റെ ആത്മീയ ബോധ്യത്തിലേക്കും സംസ്കാരത്തിലേക്കും വേരുറച്ചതാണ്. രാമായൺ രാമന്‍റെ അവതാരത്തെ തന്നെ ദുർബലപ്പെടുത്തിയിരിക്കുന്നു. രാമായണത്തിന് ആദ്യം നൽകിയ അഭിനന്ദനമെല്ലാം ഞാൻ പിൻവലിക്കുന്നു.

ഈ സിനിമ എന്നെ വല്ലാതെ അസ്വസ്ഥനും നിരാശനുമാക്കി മാറ്റി. ഒരു വാക്കു പോലും നല്ലതു പറയാൻ ഇല്ല. വിഎഫ്എക്സ് ഒരിക്കലും രാമായണത്തിന്‍റെ ധാർമികതയ്ക്കും പകരമാകില്ല. എന്‍റെ അഭിപ്രായത്തിൽ ഭാരതത്തിന്‍റെ ചരിത്രത്തെയും പാരമ്പര്യത്തെയും തെറ്റായി അവതരിപ്പിക്കുന്നതിനാൽ ഇന്ത്യൻ സിനിമയെ അന്താരാഷ്‌ട്രതലത്തിൽ പ്രതിനിധീകരിക്കാൻ ഈ സിനിമയ്ക്ക് അർഹതയില്ല'' എന്നാണ് നിധീഷ് കുറിക്കുന്നത്.