''സീത ബ്ലൗസ് ഇട്ടില്ലെങ്കിൽ പ്രശ്നമായേനേ, ഇപ്പോൾ ഇട്ടതാണ് പ്രശ്നം'', രാമായണം നടി

രൺബീർ കപൂറും സായ് പല്ലവിയും യഷും മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്ന രാമായണം സിനിമയുടെ കോസ്റ്റ്യൂം ഡിസൈൻ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് നടി സുരഭി ദാസ്
Ramayanam actress reaction on Sita blouse row

രാമായണത്തിൽ ശ്രുതകീർത്തിയെ അവതരിപ്പിക്കുന്ന സുരഭി ദാസ്.

File

Updated on

മുംബൈ: രൺബീർ കപൂറും സായ് പല്ലവിയും യഷും മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്ന രാമായണം സിനിമയുടെ കോസ്റ്റ്യൂം ഡിസൈൻ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് നടി സുരഭി ദാസ്. സിനിമയിൽ സീത ബ്ലൗസ് ഇട്ടില്ലെങ്കിൽ ഇതിലും വലിയ പ്രശ്നമാകുമായിരുന്നു. ഇപ്പോൾ ബ്ലൗസ് ഇട്ടതാണ് പ്രശ്നം. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്നും സുരഭി പറഞ്ഞു. ചിത്രത്തിൽ രാമന്‍റെ ഏറ്റവും ഇളയ സഹോദരനായ ശത്രുഘ്നന്‍റെ ഭാര്യ ശ്രുതകീർത്തിയുടെ വേഷമാണ് സുരഭി അഭിനയിക്കുന്നത്.

സിനിമ കണ്ടിട്ട് വേണം ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ എന്നും സുരഭി ഓർമിപ്പിച്ചു. നേരത്തെ, ചിത്രത്തിന്‍റെ കോസ്റ്റ്യൂം ഡിസൈനർമാരായ ഡിംപിൾ, ഹർപ്രീത് നരൂള എന്നിവരും സിനിമ റിലീസ് ചെയ്യുന്നതു വരെ കാത്തിരിക്കാൻ വിമർശകരോട് അഭ്യർഥിച്ചിരുന്നു.‌

രാമയണം ഒന്നാം ഭാഗത്തിന്‍റെ ട്രെയിലർ പുറത്തുവന്നതോടെയാണ് സായ് പല്ലവിയുടെയും സീത, ലാറ ദത്തയുടെ കൈകേയി തുടങ്ങിയവരുടെ ബ്ലൗസ് ചർച്ചാവിഷയമായത്. ത്രേതായുഗത്തിൽ തുന്നൽ കണ്ടുപിടിച്ചിട്ടില്ലായിരുന്നു എന്നും, അതിനാൽ അന്ന് തയ്ച്ച വസ്ത്രങ്ങൾ ധരിക്കുന്നതായി ചിത്രീകരിക്കുന്നത് അനുചിതമാണ് എന്നുമായിരുന്നു വിമർശനം.

logo
Metro Vaartha
www.metrovaartha.com