

മുത്തുമണി, പൊന്നമ്മ ബാബു, രമേശ് പിഷാരടി
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ അമ്മ നിയോഗിച്ച അഞ്ചംഗ സമിതിയിൽ രമേശ് പിഷാരടിയും പൊന്നമ്മ ബാബുവും മുത്തുമണിയും. 5 പേരടങ്ങുന്ന സമിതിയിൽ പ്രസിഡന്‍റിനും സെക്രട്ടറിക്കും പുറമെ പുറത്തുനിന്നുള്ള അംഗങ്ങളാണ് ഇവർ.
ടിനി ടോമിനെതിരേ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. ഈ ആവശ്യം തള്ളിയാണ് അമ്മ പ്രസിഡന്‍റും സെക്രട്ടറിയും അടക്കം അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ഈ സമിതിക്ക് മുന്നിൽ അൻസിബ എത്തുമോ എന്ന കാര്യം വ്യക്തമല്ല.