അയാളെ ഞാൻ ആത്മാർഥമായി സ്നേഹിച്ചു, വിശ്വസിച്ചു, പക്ഷേ! തന്‍റെ പ്രണയത്തെക്കുറിച്ച് രഞ്ജിനി ഹരിദാസ്

"എങ്ങനെയാണ് ഒരാളെ ഇങ്ങനെ വഞ്ചിക്കാനാവുന്നത്"
ranjini haridas about her love life

രഞ്ജിനി ഹരിദാസ്

Updated on

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ ആളാണ് രഞ്ജിനി ഹരിദാസ്. സ്റ്റേജ് ഷോകൾക്കും അഭിമുഖങ്ങൾക്കും പുറമേ സ്വന്തമായി യൂട്യൂബ് ചാനലും രഞ്ജിനിക്കുണ്ട്. അതിൽ പലപ്പോഴും അഭിമുഖങ്ങളും മറ്റു ചിലപ്പോൾ സ്വന്തം ജീവിതത്തെക്കുറിച്ചും രഞ്ജിനി തുറന്നു പറയാറുണ്ട്.

ഇപ്പോഴിതാ തന്‍റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് രഞ്ജിനി. തനിക്ക് വിവാഹം കഴിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ നിരവധി പേരെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും അതിലൊരാൾ തന്നെ വല്ലാതെ ചതിച്ചെന്നും രഞ്ജിനി തുറന്നു പറയുന്നു.

"ഞാൻ നിരവധി പേരെ ഡേറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും തന്നെ നല്ല ആളുകളായിരുന്നു. അതിനിടയിൽ ഒരാൾ വന്നു. പേര് ഞാൻ പറയുന്നില്ല. അയാൾ ഒരു മോശം വ്യക്തിയായിരുന്നു. അയാളെന്നെ ചതിച്ചു. നുണയൻഡ, നാർസിസിസ്റ്റ്. ഇവരെയെല്ലാം കൂടി ഒരു പാക്കേജിൽ ലഭിച്ചു. ആ സംഭവം ഞാൻ വല്ലാതെ റിഗ്രറ്റ് ചെയ്യുന്നുണ്ട്.

ആൾക്കാരെ ഇങ്ങനൊക്കെ പറ്റിക്കാനാവുമെന്ന് എനിക്കറിയില്ലായിരുന്നു. വേണ്ടായിരുന്നെന്ന് തോന്നി. അതൊരു തമാശയായിരുന്നില്ല. ഞാൻ അയാളെ വിശ്വസിച്ചിരുന്നു. പറ്റിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഒരാളോടും ഇങ്ങനെ ചെയ്യരുത്. നമ്മൾ‌ സത്യസന്ധരായിരിക്കുക. നിങ്ങൾക്ക് ശരിയായ പ്രണയമില്ലെങ്കിൽ അത് അഭിനയിക്കേണ്ട ആവശ്യമില്ല. പ്രണയത്തിന്‍റെ പേരിൽ പറ്റിക്കുന്നത് വളരെ മോശമാണ്. അടിയുണ്ടാക്കാം, പിരിയാം, പക്ഷേ വിശ്വാസ വഞ്ചന കാണിക്കരുത്.

അതിനു ശേഷം കൊവിഡ് സമയം എനിക്ക് നല്ലൊരു റിലേഷൻഷിപ്പുണ്ടായി. ആ സമയം വളരെ നല്ലതായിരുന്നു. പക്ഷേ, ആ ബന്ധവും അവസാനിച്ചു. ഇപ്പോൾ ഞാൻ സിംഗിളാണ്. കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല. എന്‍റെ അനുഭവങ്ങളാണ് എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്. അത് നിങ്ങളുടേതുപോലെ ആകണമെന്നില്ല. ഒരു സിംഗിൾ മദർ വളർത്തിയ കുട്ടിയാണ് ഞാൻ. അതുകൊണ്ടുതന്നെ കൂട്ടിന് ഒരാളില്ലെങ്കിലും എങ്ങനെ ജീവിക്കണം എന്നറിയാം'', രഞ്ജിനി തന്‍റെ യൂട്യൂബ് ചാനലിൽ‌ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com