

രഞ്ജിനി ഹരിദാസ്
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ സമരത്തിൽ സജീവ സാന്നിധ്യമായിരുന്നു രഞ്ജിനി ഹരിദാസ്. നേരിട്ടെത്തിയാണ് രഞ്ജിനി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതോടെ തന്നെ രഞ്ജിനിക്ക് നേരിടേണ്ടി വന്നത് വലിയ സൈബർ ആക്രമണമായിരുന്നു.
ഇപ്പോഴിതാ താൻ പണം വാങ്ങിയാണ് ഡല്‍ഹിയിലെത്തിയതെന്നും എൻഐഎ അന്വേഷണത്തിന് ഹർജി എന്നുമുള്ള വ്യാജ വാർത്തയിൽ കമന്‍റുമായി എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.
ജനം ഓൺലൈൻ സമൂഹമാധ്യമപേജിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് രഞ്ജിനിയുടെ കമന്‍റ്. "അടുത്ത മാസം 20-ാം തീയതിക്ക് ശേഷം വരാൻ അവരോട് പറയാമോ? അതുവരെ എനിക്ക് കുറച്ച് തിരക്കുകളുണ്ട്, എന്തായാലും ഇക്കാര്യം അറിയിച്ചതിന് നന്ദി." എന്നാണ് രഞ്ജിനിയുടെ കമന്‍റ്.