'അടിയടിയടി', പാട്ടുപാടുന്നതിനിടെ രഞ്ജിനി ജോസിനെ 'അടിച്ച്' സഹഗായകൻ, വിഡിയോ വൈറൽ

തിരുവനന്തപുരം കരുമ്പുകോണം മുടിപ്പുര ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിലെ വിഡിയോ ആണ് വൈറലാവുന്നത്
ranjini jose video viral

അടിയടിയടി, പാട്ടുപാടുന്നതിനിടെ രഞ്ജിനി ജോസിനെ അടിച്ച് സഹഗായകൻ, വിഡിയോ വൈറൽ

Updated on

വേദിയിൽ പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടെ ഗായിക രഞ്ജിനി ജോസിനെ സഹഗായകൻ അടിക്കുന്നതിന്‍റെ വിഡിയോ വൈറൽ. തിരുവനന്തപുരം കരുമ്പുകോണം മുടിപ്പുര ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ പകർത്തിയ വിഡിയോ ആണ് വൈറലാവുന്നത്.

വേട്ടയ്യൻ എന്ന സിനിമയിലെ മനസിലായോ എന്ന സൂപ്പർഹിറ്റ് ഗാനമാണ് രഞ്ജിനിയും സംഘവും ആലപിക്കുന്നത്. അതിനിടെ അടിയടിയടി എന്ന ഭാഗം പാടിത്തുടങ്ങുമ്പോൾ സഹഗായകൻ രഞ്ജിനിയെ ചെണ്ടക്കോലുകൊണ്ട് അടിക്കുകയായിരുന്നു. ഗായകന്‍റെ തമാശയോടെ രസകരമായാണ് രഞ്ജിനി പ്രതികരിക്കുന്നത്. രഞ്ജിനി ചിരിയടക്കാൻ പാടുപെടുന്നതും വിഡിയോയിൽ കാണാം.

കയ്യിലുള്ള മൈക്ക് മറ്റൊരാൾക്ക് കൊടുത്ത ശേഷം അടികൊണ്ട ഭാഗത്ത് തടവുന്നതും വിഡിയോയിലുണ്ട്. പിന്നീട് ഇരുവരും ചേർന്ന് നൃത്തം ചെയ്യുന്നതും കാണാം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. രസകരമായ കമന്‍റുകളാണ് വിഡിയോയ്ക്ക് താഴെ കുറിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com