

രൺവീറിന്‍റെ 'ധുരന്ദർ' കേരളത്തിൽ ക്ലിക്കായോ?
ആദിത‍്യ ധറിന്‍റെ സംവിധാനത്തിൽ രൺവീർ സിങ്ങിനെ കേന്ദ്ര കഥാപാത്രമാക്കി അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് 'ധുരന്ദർ'. ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ ചിത്രം അഞ്ച് ദിവസം കൊണ്ട് തിയെറ്ററിൽ നിന്ന് നേടിയ കളക്ഷൻ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഇന്ത‍്യയിൽ നിന്നും മാത്രം 159.40 കോടി രൂപ നെറ്റ് കളക്ഷൻ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം, കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളി പ്രേക്ഷകർക്കിടയിലും ചലചിത്ര നിരൂപകർക്കിടയിലും ചിത്രം ചർച്ചാവിഷയമായി തീർന്നിട്ടുണ്ട്. 5 ദിനങ്ങൾകൊണ്ട് 99 ലക്ഷം രൂപയാണ് കേരളത്തിൽ നിന്നും ചിത്രത്തിന് ലഭിച്ചത്.
അന‍്യഭാഷ ചിത്രമായിരുന്നിട്ടും കേരളത്തിൽ നിന്നും ചിത്രം നേടിയത് ഒരു കോടിയോളമാണ്. രൺവീർ സിങ് നായകനായെത്തുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷനാണിത്. രൺവീറിനു പുറമെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, എന്നിവരും മുഖ‍്യ വേഷത്തിലെത്തുന്നു.