"രാമനെ അറിയില്ല, രാവണനാണ് നമ്മുടെ നായകൻ''; അടുത്ത റാപ്പിനെക്കുറിച്ച് വേടൻ

''തീർച്ചയായും 'പത്തുതല' ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റായിരിക്കും. വേടൻ ഈസ് എ വാക്കിങ് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റ്''
rapper vedan about his next rap

റാപ്പർ വേടൻ

file image

Updated on

വരാനിരിക്കുന്ന തന്‍റെ അടുത്ത റാപ്പിനെക്കുറിച്ച് റാപ്പർ വേടൻ. പത്തു തല എന്ന് പേരിട്ട റാപ്പിൽ രാവണനാണ് നായകനെന്നും വേടൻ സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇതൊരു പൊളിറ്റിക്കൽ റാപ്പാണെന്ന് കുറച്ച് പ്രശ്നമുണ്ടാക്കുമെന്നാണ് കരുതുന്നതെന്നും വേടൻ പറഞ്ഞു.

'ശ്രീലങ്കയിൽ നിന്നാണ് പ്രചോദനം. കമ്പരാമായണത്തിന്‍റെ ചുവടുപിടിച്ചാണ് ഈ റാപ്പ് ഒരുങ്ങുന്നത്. രാവണപെരുമ്പാട്ടനാണ് നായകൻ, രാവണനാണ് നമ്മുടെ നായകൻ, നമുക്ക് രാമനെ അറിയില്ല. തീർച്ചയായും 'പത്തുതല' ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റായിരിക്കും. വേടൻ ഈസ് എ വാക്കിങ് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റ്'' വേടൻ പറയുന്നു. ഈ പാട്ടിറങ്ങിയാൽ തന്നെ ചിലപ്പോൾ അവർ വെടിവച്ച് കൊന്നേക്കാമെന്നും വേടൻ പറയുന്നു.

രാംലീല മൈതാനത്ത് ആണ്ടുതോറും രാവണപെരുമ്പാട്ടനെ അമ്പ് എയ്ത് കൊല്ലുന്ന ഒരു ഉത്സവം നടക്കാറുണ്ട്. അത് പൂർണമായും വെറുപ്പ് സൃഷ്ടിക്കുന്നതാണ്. അതിനെ താനും വെറുക്കുന്നു. അതിനെതിരേ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടെയാണ് ഈ പാട്ടിറങ്ങുന്നതെന്നും വേടൻ ഇന്‍റർവ്യൂവിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com