ഒരുപാട് പഴംപൊരി കഴിച്ച് കൊച്ചിയിലെന്ന് രശ്മിക; ഇത് തൃശൂരെന്ന് ആരാധകർ

മൈസ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് താരം കൊച്ചിയിൽ എത്തിയിരിക്കുന്നത്.
Rashmika says she's in Kochi after eating a lot of pazham pori; fans say it's Thrissur

രശ്മിക മന്ദാന

Updated on

തെന്നിന്ത്യൻ നായിക രശ്മിക മന്ദാന കൊച്ചിയിൽ. മൈസ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് താരം കൊച്ചിയിൽ എത്തിയിരിക്കുന്നത്. കൊച്ചിയിലെ ദിവസങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചിട്ടുണ്ട്. നിറയെ കാടും വെള്ളച്ചാട്ടങ്ങളും ഷഡ്പദങ്ങളും ട്രെക്കിങ്ങും കുറച്ചു വർക് ഔട്ടും മഴയുമെല്ലാമായി കൊച്ചിയിൽ.

കാൽമുട്ടിലും കണങ്കാലിലും ടേപ്പുകൾ ഒട്ടിച്ചു കൊണ്ടുള്ള ആക്ഷൻ പഠനം, ഉയരത്തോടുള്ള ഭയത്തെ നേരിട്ട്, എല്ലാം നന്നായി പോകുമെന്ന് പ്രതീക്ഷിച്ച്, ഒരുപാട് ഉറങ്ങാതിരിക്കാൻ വേണ്ടി വലിയ ശബ്ദത്തിൽ അലാം വച്ച് കുറച്ചു പഴം പൊരി, അല്ലം കുറേ പഴം പൊരി കഴിച്ച്. എന്നാണ് രശ്മിക കുറിച്ചിരിക്കുന്നത്.

കൊച്ചിയിലും തൃശൂരിലുമായാണ് സിനിമയുടെ ഷൂട്ടിങ്. തൃശൂരിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കു വച്ചിട്ടുണ്ട്. പക്ഷേ കൊച്ചിയിൽ എന്ന പേരിൽ താരം പങ്കു വച്ചിരിക്കുന്നത് തൃശൂർ അതിരപ്പിള്ളിയിലെ ചിത്രങ്ങളാണെന്ന് ആരാധകർ കമന്‍റ് ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com