ഇടുപ്പിൽ പരുക്കേറ്റ് രശ്മിക; ആറ് ആഴ്ച വിശ്രമം

സാധാരണയായി പ്രൊഫഷണൽ കായികതാരങ്ങളിൽ കാണാറുള്ള വിധത്തിലുള്ള പരുക്കാണ് രശ്മികയ്ക്ക് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്റ്റർമാർ പറയുന്നു.
Rashmika suffers hip injury; six weeks of res

രശ്മിക മന്ദാന

Updated on

നടി രശ്മിക മന്ദാനയ്ക്ക് സിനിമാ ഷൂട്ടിങ്ങിനിടെ പരുക്ക്. ഏറെ ശാരീരികാധ്വാനത്തോടു കൂടിയ നൃത്തവും സ്റ്റണ്ട് രംഗങ്ങളും ചെയ്യുന്നതിനിടെ നടിയുടെ ഇടുപ്പിലാണ് പരുക്കേറ്റത്. രശ്മികയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. പരുക്ക് പൂർണമായും ഭേദമാകാൻ ആറു മാസത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്.

സാധാരണയായി പ്രൊഫഷണൽ കായികതാരങ്ങളിൽ കാണാറുള്ള വിധത്തിലുള്ള പരുക്കാണ് രശ്മികയ്ക്ക് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്റ്റർമാർ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് നടി ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. ബിഗ് ബജറ്റ് ചിത്രമായ റാണബാലി, മൈസാ എന്നീ സിനിമകളിലാണ് രശ്മിക അഭിനയിച്ചു കൊണ്ടിരുന്നത്. ഏതു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പരുക്കേറ്റതെന്ന് വ്യക്തമല്ല.

logo
Metro Vaartha
www.metrovaartha.com