വിവാഹമോചനത്തിനു കാരണം അയാളല്ലെന്നു സജ്ന; കർമ ഉണ്ടെന്ന് ഫിറോസ്

ഞാനും അയാളും സ്നേഹത്തിലാണെന്നോ കല്യാണം കഴിക്കാൻ പോകുന്നെന്നോ പറഞ്ഞോട്ടെ. പക്ഷേ, ആ വ്യക്തി കാരണമാണ് ഞങ്ങൾ പിരിഞ്ഞതെന്നു പറയുന്നത് മോശമാണെന്ന് സജ്ന
sajna firoz khan gozzip

ഫിറോസും സജ്നയും.

വിവാഹമോചനത്തിനു മുൻപുള്ള ചിത്രം.

Updated on

ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരായതിനു കാരണം പ്രമുഖ വ്യക്തിയെന്ന ആരോപണത്തിൽ മറുപടിയുമായി സജ്നയും ഫിറോസും. സിനിമ മേഖലയിലെ അതിപ്രശസ്തനുമൊത്തുള്ള ചിത്രം സജ്ന പങ്കുവച്ചതിനു ശേഷമാണ് അഭ്യൂഹം ശക്തമായത്.

താനും ഫിറോസും പരസ്പരം സംസാരിച്ച് തീരുമാനിച്ച് ചെളിവാരിയെറിയാതെ പിരിഞ്ഞവരാണെന്നും, തങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണെന്നും കുട്ടികൾക്കു വേണ്ടി തങ്ങൾ ഇപ്പോഴും ഒരുമിച്ച് പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നുമാണ് സജ്ന വിഡിയോയിലൂടെ പറഞ്ഞത്. തങ്ങളുടെ വിവാഹമോചനത്തിനു പിന്നിൽ മൂന്നാമതൊരാൾ ഇല്ലെന്നും ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് ഞങ്ങൾ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നതെന്നും സജ്ന പറഞ്ഞു.

''എന്നെയും ആ വ്യക്തിയെയും ചേർത്ത് പറയുന്നതിൽ എനിക്ക് പ്രശ്നമില്ല. ഞാനും അയാളും സ്നേഹത്തിലാണെന്നോ കല്യാണം കഴിക്കാൻ പോകുന്നെന്നോ പറഞ്ഞാലും എന്തെങ്കിലും ആയിക്കോട്ടെ, എനിക്ക് പ്രശ്നമില്ല. പക്ഷേ, ആ വ്യക്തി കാരണമാണ് ഞങ്ങൾ പിരിഞ്ഞതെന്നു പറയുന്നത് മോശമാണ്'', സജ്ന വ്യക്തമാക്കുന്നു.

തൊട്ടു പിന്നാലെ ഫിറോസും വിഷയത്തിൽ പ്രതികരിച്ചു. എത്ര വലിയ അവാർഡ് നേടിയ ആളാണെങ്കിലും കർമ എന്നൊന്നുണ്ടെന്നാണ് ഫിറോസ് പറയുന്നത്. മിണ്ടാതിരിക്കുമ്പോൾ അയാൾ മണ്ടനാണ്, പേടിത്തൊണ്ടനാണ് എന്നൊക്കെ ചിലർക്ക് ഒരു വിചാരമുണ്ട്. നിശബ്ദരായി ഇരിക്കുന്ന മനുഷ്യർ എല്ലാം അറിയാവുന്നവരാണ്. അവർക്ക് തരംതാഴാൻ കഴിയില്ല. എന്നു കരുതി സേഫ് സോണിലാണ് പല ഉന്നതന്മാരെന്ന് കരുതരുത്.

എത്ര സ്ത്രീകളെ ഉപയോഗിച്ചാലും രക്ഷപെടും, എനിക്ക് പിടിപാടുണ്ട്. എന്ത് ചെയ്താലും അതൊന്നും വിഷയമാവില്ല എന്നു കരുതി നല്ല ഒന്നാംതരം ബ്രൂട്ടൽ ആയിട്ടുള്ള സെക്സ് പെർവേർട്ട് ആയിട്ടുള്ള ആളുകൾ മനോഹരമായി ഹൈഡ് ആൻഡ് സീക് കളിച്ചു കൊണ്ട് നിൽക്കുകയാണെന്നും ഫിറോസ് ഖാൻ പറയുന്നു.

logo
Metro Vaartha
www.metrovaartha.com