മൂന്നു മിനിറ്റ് വെട്ടി; റീ എഡിറ്റഡ് എമ്പുരാൻ തിങ്കളാഴ്ച മുതൽ

എമ്പുരാൻ റിലീസിന് പിന്നാലെ വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്
re edited empuraan from monday

മൂന്നു മിനിറ്റ് വെട്ടി; റീ എഡിറ്റഡ് എമ്പുരാൻ തിങ്കളാഴ്ച മുതൽ

Updated on

തിരുവനന്തപുരം: റീ എഡിറ്റഡ് എമ്പുരാൻ തിങ്കളാഴ്ച മുതൽ തിയേറ്ററുകളിൽ. ചിത്രത്തിനെ മൂന്ന് മിനിറ്റ് ഭാഗം വെട്ടി. അവധി ദിവസമായിട്ട് പോലും റീ എഡിറ്റ് ചെയ്യാൻ സെൻസർ ബോർഡ് ചേർന്ന് അനുമതി നൽകുകയായിരുന്നു. കേന്ദ്ര സെൻസർ ബോർഡാണ് റീ- എഡിറ്റിന് നിർദേശം നൽകിയതെന്നാണ് വിവരം.

എമ്പുരാൻ റിലീസിന് പിന്നാലെ വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിനു പിന്നാലെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പ്രിയപ്പെട്ടവരെ വേദനിപ്പിച്ച ദൃശ്യങ്ങൾ സിനിമയിൽ നിന്നും നീക്കം ചെയ്യാൻ ഞങ്ങൾ ഒന്നിച്ച് തീരുമാനിച്ച് കഴിഞ്ഞു വെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ്. സംവിധായകൻ പൃഥ്വിരാജ്, നിർമാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com