"അനസ്തേഷ്യയിൽ നിന്ന് കര കയറി"; ലക്ഷ്മി ആശുപത്രി കിടക്കയിൽ, വിശ്രമിക്കൂവെന്ന് മിഥുൻ|Video

എന്ത് അസുഖത്തിനാണ് ചികിത്സ തേടിയതെന്ന് ലക്ഷ്മിയും മിഥുനും വെളിപ്പെടുത്തിയിട്ടില്ല.
"Recovering from anesthesia": Lakshmi in hospital bed; Mithun tells her to rest | Video

"അനസ്തേഷ്യയിൽ നിന്ന് കര കയറി"; ലക്ഷ്മി ആശുപത്രി കിടക്കയിൽ, വിശ്രമിക്കൂവെന്ന് മിഥുൻ|Video

Updated on: 

ആശുപത്രിയിൽ നിന്നുള്ള വിഡിയോ പങ്കു വച്ച് നടിയും ഇൻഫ്ലുവൻസറും നടൻ മിഥുൻ രമേശിന്‍റെ ഭാര്യയുമായ ലക്ഷ്മി മേനോൻ. അനസ്തേഷ്യയിൽ നിന്ന് കരകയറി, പക്ഷേ അധോലോകം വിട്ടൊരു കളിയില്ല എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കു വച്ചിരിക്കുന്നത്. അനസ്തേഷ്യയുടെ മയക്കത്തിൽ മിഥുനോട് സംസാരിക്കുന്ന വിഡിയോയാണ് ലക്ഷ്മി പങ്കു വച്ചിരിക്കുന്നത്.

തന്നെ അസുഖത്തിൽ നിന്ന് കര കയറാൻ സഹായിച്ച എല്ലാവർക്കും ലക്ഷ്മി നന്ദി അറിയിച്ചിട്ടുണ്ട്. എന്ത് അസുഖത്തിനാണ് ചികിത്സ തേടിയതെന്ന് ലക്ഷ്മിയും മിഥുനും വെളിപ്പെടുത്തിയിട്ടില്ല.

വിഡിയോക്ക് താഴെ വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിച്ചു കൊണ്ട് നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. റീൽസിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മി. അടുത്തിടെ റോന്ത് എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com