രൺജി പണിക്കർ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്‍റ്, ജി.എസ്. വിജയൻ ജന‌റൽ സെക്രട്ടറി

കലൂർ റിന്യൂവൽ സെന്‍ററിൽ നടന്ന തെരെഞ്ഞെടുപ്പിൽ 398 പേർ വോട്ടു രേഖപ്പെടുത്തി .
Renji panikker elected as fefka directors union
രൺജി പണിക്കർ
Updated on

കൊച്ചി: ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്‍റായി രൺജി പണിക്കരെ തെരഞ്ഞെടുത്തു. ജിഎസ് വിജയൻ (ജന. സെക്രട്ടറി), ഷിബു ഗംഗാധരൻ (ട്രഷറർ), റാഫി, വിധു വിൻസെന്റ് (വൈസ് പ്രസിഡന്റുമാർ ) ബൈജുരാജ് ചേകവർ , അജയ് വാസുദേവ് (ജോ. സെക്രട്ടറിമാർ) സോഫിയ ജോസ് (കമ്മറ്റിയംഗം) എന്നിവരെയുംഎതിരില്ലാതെ തെരഞ്ഞെടുത്തു. കലൂർ റിന്യൂവൽ സെന്‍ററിൽ നടന്ന തെരെഞ്ഞെടുപ്പിൽ 398 പേർ വോട്ടു രേഖപ്പെടുത്തി .

സോഹൻ സീനുലാൽ, സലാം ബാപ്പു, ജൂഡ് ആന്തണി ജോസഫ് , ഷിബു പരമേശ്വരൻ, മനോജ് അരവിന്ദാക്ഷൻ, അനുരാജ് മനോഹർ, വി സി അഭിലാഷ് , ഗിരീഷ് ദാമോദർ, ജോജു റാഫേൽ , വിഷ്ണു മോഹനൻ, നിതിൻ എം എസ് , ടോം ഇമ്മട്ടി , വിജീഷ് സി ആർ , എന്നിവർ കമ്മിറ്റിയംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും പൊതുയോഗവും തിരഞ്ഞെടുപ്പും വലിയ വിജയമായതിൽ പ്രസിഡന്റ്‌ രൺജി പണിക്കർ അംഗങ്ങളോട് നന്ദി അറിയിച്ചു .

ജോഷി , ഭദ്രൻ മാട്ടേൽ , സത്യൻ അന്തിക്കാട് , കെ മധു , ഷാജി കൈലാസ് , അൻവർ റഷീദ് , ബേസിൽ ജോസഫ് തുടങ്ങി എല്ലാ തലമുറയിലും ഉൾപ്പെട്ട സംവിധായകരുടെ സജീവമായ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പ് .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com