കൊല്ലം സുധിയുടെ ട്രോഫികൾ ചാക്കിൽ കെട്ടി കട്ടിലിനടിയിൽ; സൂക്ഷിച്ചു വച്ചതെന്ന് രേണു സുധി

വിഡിയോ പുറത്തു വിട്ടത് സുധിയുടെ മകൻ
Renu shudhi controversy

കൊല്ലം സുധിയുടെ ട്രോഫികൾ ചാക്കിൽ കെട്ടി കട്ടിലിനടിയിൽ; സൂക്ഷിച്ചു വച്ചതെന്ന് രേണു സുധി

Updated on

അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയും ഇൻഫ്ളുവൻസറുമായ രേണു സുധി വിവാദങ്ങളിൽ പെടുന്നത് ആദ്യമായല്ല. സമൂഹമാധ്യമങ്ങളിലൂടെ അവർ പുറത്തു വിടുന്ന വിഡിയോകളും അഭിമുഖങ്ങളും വലിയ രീതിയിൽ വിമർശനം നേരിടാറുണ്ട്. ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും രൂക്ഷമായി വിമർശിക്കപ്പെടുകയാണ് രേണു. കൊല്ലം സുധിയുടെ മകൻ രാഹുൽ (കിച്ചു) പുറത്തു വിട്ട വിഡിയോയാണ് പുതിയ വിവാദത്തിന് കാരണം. കൊല്ലം സുധിയുടെ ആദ്യഭാര്യയിൽ പിറന്ന മകനാണ് രാഹുൽ. രേണുവിന്‍റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന കിച്ചുവിന് രേണുവിന്‍റെയും സുധിയുടെയും മകനായ റിതുലാണ് അച്ഛന്‍റെ ട്രോഫികൾ കട്ടിലിനടിയിൽ ഒരു ചാക്കിനുള്ളിൽ കെട്ടി വച്ച നിലയിൽ കാണിച്ചു കൊടുക്കുന്നത്.

തൊട്ടു പുറകേ രേണുവിന് ലഭിച്ച ട്രോഫികൾ ലിവിങ് റൂമിലെ ടേബിളിൽ നിരത്തി വച്ചതായും കുഞ്ഞ് കാണിച്ചു കൊടുക്കുന്നുണ്ട്. കൊല്ലം സുധിയുടെ പേര് പറഞ്ഞ് വരുമാനം നേടുന്ന രേണു കൊല്ലം സുധിയുടെ ട്രോഫികൾ ചാക്കിലിട്ട് കെട്ടിയതിനെ അതിരൂക്ഷമായി വിമർശിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

എന്നാൽ മകനടക്കമുള്ള കുഞ്ഞുങ്ങൾ എടുത്തു കളിച്ച് നശിപ്പിക്കാതിരിക്കാനായി താനത് ചാക്കിനുള്ളിലാക്കി സൂക്ഷിച്ചു വയ്ക്കുകയായിരുന്നുവെന്നാണ് രേണുവിന്‍റെ പ്രതികരണം. കൊല്ലം സുധിയുടെ മകനും രേണുവും തമ്മിൽ അകൽച്ചയിലാണെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കിച്ചുവിന്‍റെ വിഡിയോ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com