"അന്ന് ലാലേട്ടൻ ചോദിച്ച ആ ചോദ്യം അറം പറ്റിപ്പോയത് പോലെയായി, ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്"; രേണു സുധി

രേണു സുധി വീണ്ടു അഭിനയ രംഗത്ത് സജീവമാവുകയാണ്
renu sudhi about mohanlal

രേണു സുധി

Updated on: 

കാൻസറിനെതിരേ പോരാടുകയാണ് സോഷ്യൽ മീഡിയ താരം രേണു സുധി. നിരന്തരമായി രേണു തന്‍റെ ആരോഗ്യ അവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കീമോ സെഷൻസ് പൂർത്തിയാക്കിയ രേണു പതിയെ പഴയ ജീവിതത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അഭിനയവും രേണു ആരംഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസിൽ വെച്ച് മോഹൻലാൽ ചോദിച്ച ഒരു ചോദ്യവും അതിന് താൻ നൽകിയ മറുപടിയും ജീവിതത്തിൽ അറംപറ്റിയതുപോലെ സംഭവിച്ചിരിക്കുകയാണെന്ന് പറയുകയാണ് രേണു സുധി. ഒരു ഓൺലൈൻ മാധ്യമത്തിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രേണു.

ബി​ഗ് ബോസ് മലയാളം റിയാലിറ്റി സീസൺ 7 ലെ മത്സരാർഥിയായിരുന്ന രേണു സുധിയോടെ മോഹൻലാൽ"തലമുടി മൊട്ടയടിക്കാൻ റെഡിയാണോ?" എന്ന് ചോദിച്ചിരുന്നു. അന്ന് 'ഇല്ല ലാലേട്ടാ' എന്നാണ് അന്ന് രേണു മറുപടി നൽകിയത്. 'ഇപ്പോഴിതാ മൊട്ടയടിച്ച് വിഗ്ഗ് വച്ചിരിക്കുകയാണ്, അന്നത്തെ ലാലേട്ടന്‍റെ ആ ചോദ്യവും എന്‍റെ മറുപടിയും അറംപറ്റിയത് പോലെ ഇപ്പോ തോന്നുന്നു' എന്നാണ് രേണു പറഞ്ഞത്.