"എന്‍റെ കുട്ടിയെ തട്ടിയെടുക്കാൻ ചിലർ നോക്കുന്നു, എനിക്ക് ആകെയുള്ളത് അവനാണ്": രേണു സുധി

'ഞാന്‍ ഉടനെ മരിക്കും. അച്ഛന്‍ മരിച്ച് പോയി. അവകാശം ഞങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞൊരു കൂട്ടര്'
Renu Sudhi alleges plot to snatch his son

രേണു സുധി

Updated on

തന്റെ മകൻ റിതപ്പനെ തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് രേണു സുധി. താൻ മരിക്കുമെന്ന് വിധിയെഴുതിയ കുറച്ചുപേരാണ് ആ നീക്കത്തിനു പിന്നിൽ. താൻ മരിച്ചു കഴിഞ്ഞാൽ റിതപ്പന്റെ പൂർണ അവകാശം തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമായിരിക്കും എന്നാണ് പുതിയ വിഡിയോയിൽ രേണു പറയുന്നത്.

"ഞാനൊരു നീക്കം അറിഞ്ഞു. അരാണ് എന്താണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. അതെന്നെ വളരെയധികം ദുഃഖത്തിലാഴ്ത്തി. എന്‍റെ റിതപ്പനെ എന്നില്‍ നിന്നും തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഞാന്‍ അറിഞ്ഞു. അവന്‍റെ അമ്മ ഞാനാണ്. എനിക്ക് ആകെ ഉള്ളത് അവനാണ്. അവനെ എന്നില്‍ നിന്നും അകറ്റാന്‍ നോക്കിയത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാന്‍ മരിക്കും എന്ന് വിധി എഴുതുന്ന കുറച്ചു പേര് എനിക്ക് ചുറ്റുമുണ്ട്. അവരുമായി കൂടിച്ചേര്‍ന്നാണ് നീക്കങ്ങള്‍. ഞാന്‍ ഉടനെ മരിക്കും. അച്ഛന്‍ മരിച്ച് പോയി. അവകാശം ഞങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞൊരു കൂട്ടര്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍. എന്റെ മകൻ റിതുൽ ദാസിന്റെ പൂർണ അവകാശം തങ്കച്ചൻ, കുഞ്ഞുജമ്മ തങ്കച്ചൻ, രമ്യ ലിബു, ലിബു എന്നിവർക്ക് മാത്രം. ഇവരെ മാത്രമെ ഞാന്‍ എന്‍റെ കുഞ്ഞിനെ ഏല്‍പ്പിക്കൂ. വേറെ ആരെയും എനിക്ക് വിശ്വാസം ഇല്ല. പൊതുസമൂഹത്തോട് അക്കാര്യം ഞാന്‍ പറയുകയാണ്. എന്‍റെ കുട്ടിയെ തട്ടിയെടുക്കാന്‍ ചിലർ നോക്കുകയാണ്.-രേണു പറഞ്ഞു.

തന്റെ ചികിത്സയേക്കുറിച്ചും രേണു പറഞ്ഞു. എനിക്ക് അ‍ഞ്ച് കീമോയും സർജറിയുമുണ്ട്. ഓരോ കീമോയ്ക്കും 2 ലക്ഷത്തിന്‍റെ മരുന്ന് എടുക്കണം. എങ്കിലേ ഞാന്‍ തിരിച്ച് വരൂ. എന്‍റെ ഇപ്പോഴത്തെ അവസ്ഥ അതാണ്. എനിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ. എന്റെ ആകെയുള്ള വരുമാന മാർഗം യുട്യൂബ് ചാനലാണ്. അതിന് വേണ്ടിയാണ് യുട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യണം. - രേണു കൂട്ടിച്ചേർത്തു. ഇനിയുള്ള കീമോ കഴിഞ്ഞാൽ തന്റെ അവസ്ഥ എന്താകുമെന്ന് അറിയില്ലെന്നും എങ്കിലും താൻ തിരിച്ചുവരുമെന്നും രേണു കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com