"കിട്ടിയാൽ കിട്ടി, ഇല്ലെങ്കിൽ ഇല്ല, ആരും വേവലാതിപ്പെടേണ്ട"; ഇൻഷുറൻസ് വിഷയത്തിൽ പ്രതികരിച്ച് രേണു സുധി

ഞാൻ ഒരു മനുഷ്യനാണ്, എനിക്കും ദേഷ്യം വരാം, എല്ലാം വരാം. എന്നെ പറഞ്ഞാൽ ഇനിയും പറയും. കോടതി വിധിച്ചാൽ അത് വിധി തന്നെയാണ്.
Renu Sudhi, commenting on the insurance matter

രേണു സുധി

Updated on: 

സൈബർ ആക്രമണങ്ങൾക്കെതിരേ രൂക്ഷമായി പ്രതികരിച്ച് കൊല്ലം സുധിയുടെ ഭാര്യയും ഇൻഫ്ലുവൻസറുമായ രേണു സുധി. വാഹനാപകടത്തിൽ കൊല്ലപ്പെട്ട കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണർ 1.77 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. അതിനു പിന്നാലെ കൊല്ലം സുധിയും രേണുവും തമ്മിൽ വിവാഹം കഴിച്ചിട്ടില്ലെന്നും അതിനാൽ പണം കിട്ടില്ലെന്ന മട്ടിലുള്ള പ്രചരണവും ശക്തമായി. വിവാഹം നടന്നുവെന്ന് രേണു പറഞ്ഞ തീയതിയെ സംബന്ധിച്ചും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടിയുമായാണ് രേണു എത്തിയിരിക്കുന്നത്.

2018 മേയ് 7ന് കൊല്ലം സുധിയും താനും തമ്മിലുള്ള വിവാഹം ചങ്ങനാശേരി തെങ്ങണ സബ് രജിസ്ട്രാർ ഓഫിസിൽ വച്ച് നടന്നുവെന്നാണ് രേണു പറയുന്നത്. മുൻപത്തെ വിഡിയോയിൽ 2017 എന്നാണ് പറയുന്നത്, അതു തന്‍റെ നാക്കു പിഴയാണ്. അതിന്‍റെ പേരിൽ എല്ലാം കള്ളമാണെന്ന് വരുത്തേണ്ടതില്ലെന്നും ആവശ്യമുള്ളവർക്ക് രേഖകൾ നേരിട്ട് പരിശോധിക്കാമെന്നും കള്ളസർട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ആകില്ലെന്നും രേണു പറയുന്നു.

കാൻസർ വന്നതിനു ശേഷം ചെറിയ രീതിയിൽ ഓർമപിശകുണ്ട്. അതു കൊണ്ട് സംഭവിച്ചതാണ്. എല്ലാവരും പെർഫെക്റ്റ് അല്ലല്ലോ, പറയുമ്പോൾ ചിലപ്പോൾ മാറിപ്പോകും. കോടതി എല്ലാ തെളിവുകളും നോക്കിയിട്ടാണ് വിധിച്ചിരിക്കുന്നത്. അതു കൊണ്ട് നിങ്ങളാരും വേവലാതിപ്പെടേണ്ടയെന്നും രേണു പറയുന്നു. രോഗിയായ ഒരാളെ ഇങ്ങനെ ഓരോന്ന് ആരോപിച്ച് വേദനിപ്പിക്കുന്നത് ശരിയാണോ എന്ന് മനസാക്ഷിയോട് ചോദിച്ചു നോക്കുക. ഞാൻ ഒരു മനുഷ്യനാണ്, എനിക്കും ദേഷ്യം വരാം, എല്ലാം വരാം. എന്നെ പറഞ്ഞാൽ ഇനിയും പറയും. കോടതി വിധിച്ചാൽ അത് വിധി തന്നെയാണ്. എനിക്കുണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ല. ഒന്നും സുധിച്ചേട്ടന്‍റെ സ്നേഹത്തോളം വരില്ല. അതു കൊണ്ട് തന്നെ കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ഇല്ല എന്ന മട്ടിലാണ് താനെന്നും രേണു വിഡിയോയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com