"ബോഡി ഷെയിം ചെയ്ത് മെഴുക്, എന്നാലേ എനിക്ക് ഉയർച്ച ഉണ്ടാകൂ"; പുതിയ ലുക്കിൽ രേണു സുധി

മേക്കോവറിന് വിമർശിച്ചും പുകഴ്ത്തിയും നിരവധി പേരാണ് വിഡിയോക്കു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.
Renu sudhi new make over video and negative comments

"ബോഡി ഷെയിം ചെയ്ത് മെഴുക്, എന്നാലേ എനിക്ക് ഉയർച്ച ഉണ്ടാകൂ"; പുതിയ ലുക്കിൽ രേണു സുധി

Updated on

പുതിയ മേക്കോവർ വിഡിയോയും ചിത്രങ്ങളും പങ്കു വച്ച് ഇൻഫ്ലുവൻസറും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. ചുവന്ന ഫുൾ സ്ലീവ് ക്രോപ് ടോപ്പും സ്കർട്ടും ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് പങ്കു വച്ചിരിക്കുന്നത്. ഒപ്പം വെള്ളയും പച്ചയും കല്ലുകൾ പതിച്ച ഹെവി ആഭരണങ്ങളും സ്റ്റൈൽ ചെയ്തിട്ടുണ്ട്.

മേക്കോവറിന് വിമർശിച്ചും പുകഴ്ത്തിയും നിരവധി പേരാണ് വിഡിയോക്കു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. കൺമഷിയാണ് മേക്കോവർ ചെയ്തിരിക്കുന്നത്. മേക്കപ്പ് ചെയ്യുന്ന സമയത്ത് കൺമഷി എങ്ങനെ ചിരി അടക്കിപ്പിടിച്ചു എന്ന കമന്‍റിന് താഴെ രേണു സുധി രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിട്ടുണ്ട്.

നീയൊക്കെ നെഗറ്റീവ് കമന്‍റ് ഇട്ടും ബോഡി ഷെയിം ചെയ്തും മെഴുക് എന്നാലേ എനിക്ക് ഉയർച്ച ഉണ്ടാകുള്ളൂ എന്നാണ് മറുപടി നൽകിയിരിക്കുന്നത്. കൊല്ലം സുധി മരിച്ചതിനു ശേഷമാണ് രേണു മോഡലിങ്ങിലേക്ക് തിരിഞ്ഞത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com