"24 വയസിൽ 11കാരന്‍റെ അമ്മയായി, ഇന്നുവരെ എന്‍റെ കൈകൊണ്ട് ഉപദ്രവിച്ചിട്ടില്ല, നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്": രേണു സുധി

സുധിയുടെ മൃതദേഹം കൊണ്ടുവരാൻ താൻ പോയിട്ടില്ലെന്നും സുധി ചേട്ടൻ മരിച്ച് അടക്കുന്നതുവരെ ഒന്നും കഴിച്ചിട്ടില്ലെന്നുമാണ് രേണു പറയുന്നത്
renu sudhi on controversy

"24 വയസിൽ 11കാരന്‍റെ അമ്മയായി, ഇന്നുവരെ എന്‍റെ കൈകൊണ്ട് ഉപദ്രവിച്ചിട്ടില്ല; നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്": രേണു സുധി

Updated on

കിച്ചു സുധിയുടെ വിഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ രേണു സുധിക്കെതിരേ വിമർശനം ശക്തമാവുകയാണ്. സുധിയുടെ മരിച്ചു കിടന്നപോൾ രേണു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചെന്നുവരെ ആരോപണമുണ്ടായി. ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി രംഗത്തെത്തിയിരിക്കുകയാണ്. സുധിയുടെ മൃതദേഹം കൊണ്ടുവരാൻ താൻ പോയിട്ടില്ലെന്നും സുധി ചേട്ടൻ മരിച്ച് അടക്കുന്നതുവരെ ഒന്നും കഴിച്ചിട്ടില്ലെന്നുമാണ് രേണു പറയുന്നത്. കിച്ചു എന്തൊ തന്നപ്പോഴാണ് താൻ വെള്ളമിറക്കുന്നതെന്നും രേണു പറഞ്ഞു.

‘‘എന്‍റെ മനുഷ്യരെ നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്. സുധി ചേട്ടൻ മരിച്ചു കിടന്നപ്പോൾ ഞാൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി കഴിച്ചെന്നോ? നിങ്ങൾക്ക് നാണമാകുന്നില്ലേ? നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്. സുധി ചേട്ടൻ മരിച്ച് അടക്കുന്നതുവരെ ഒന്നും കഴിച്ചിട്ടില്ല, കിച്ചു എന്തൊ തന്നപ്പോഴാണ് ഞാൻ കുറച്ച് വെള്ളമിറക്കുന്നത്. അന്നത്തെ ദിവസം പച്ചവെള്ളം കുടിച്ചിട്ടില്ല. സുധിച്ചേട്ടന്‍റെ മൃതശരീരം കൊണ്ടുവരാൻ പോയിട്ടില്ല. ചേട്ടൻ മരിച്ച് പിറ്റേ ദിവസമാണ് അദ്ദേഹത്തെ കാണുന്നത്. അറിയാത്ത കാര്യങ്ങൾ സംസാരിക്കരുത്. ഞാൻ അവിടെ തളർന്നു കിടക്കുകയായിരുന്നു. നിങ്ങൾ എന്തിനാണ് കള്ളത്തരം പറയുന്നത്. ചേട്ടന്‍റെ മൃതശരീരം കൊണ്ടുവരാൻ ഞാൻ പോയിട്ടില്ല. എന്ത് കാര്യമായാലും സത്യമറിഞ്ഞിട്ടു സംസാരിക്കണമെന്നും രേണു വ്യക്തമാക്കി.

24 വയസിലാണ് താൻ 11 വയസുള്ള കുട്ടിയുടെ അമ്മയായി താൻ പൂർണമായി മാറിയെന്നും അതൊന്നും ആരും ഓർക്കുന്നില്ലെന്നും രേണു പറഞ്ഞു. കിച്ചുവിനെ ഇന്നുവരെ കൈ കൊണ്ട് ഉപദ്രവിച്ചിട്ടില്ല. അങ്ങനെ ഉപദ്രവിച്ചവരും ഉണ്ടെന്ന കഥകൾ ചേട്ടന്‍റെ വായിൽ നിന്നു തന്നെ കേട്ടിട്ടുണ്ട്. താൻ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആവശ്യമുള്ളതെല്ലാം കൊടുത്തിട്ടുള്ള അമ്മയാണ് താൻ. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. താൻ കൺഫ്യൂസ്ഡ് ആണെന്നും രേണു പറഞ്ഞു.

അതിനിടെ ഇതിനു പിന്നിൽ പ്രവർത്തിച്ച ആളെ തനിക്ക് മനസിലായി എന്നാണ് രേണു പറയുന്നത്. ഈ പ്രശ്നങ്ങൾക്കെല്ലാം മൂല കാരണം എന്താണെന്ന് ചിന്തിച്ചു. അപ്പോഴാണ് ഒരു വിഡിയോ കണ്ടത്. നിരവധി പെൺകുട്ടികളെയും ആൺകുട്ടികളെയും തകർക്കുന്ന സ്ത്രീ. പ്രത്യേകിച്ച് എന്നെ ലക്ഷ്യം കരുവാക്കുന്ന സ്ത്രീ. നിങ്ങളിൽ പലരും അത് കണ്ട് കാണും. അത് കണ്ടപ്പോൾ എനിക്ക് ഏകദേശമൊക്കെ മനസിലായി. മാനിപ്പുലേറ്റിങ് എല്ലാം നടന്നിട്ടുണ്ട്. എനിക്ക് ഒന്നും പറയാനില്ല. എനിക്ക് ആരോടും പിണക്കവും പരിഭവങ്ങളുമില്ല. ഞാൻ എല്ലാമൊന്നും പറഞ്ഞിട്ടില്ല. ഞാൻ പറയാൻ തുടങ്ങി കഴിഞ്ഞാൽ ഇത് ഇവിടെ ഒന്നും തീരത്തില്ല. അറിയുന്നവർക്ക് അറിയാം. ഞാനും ഒരുപാട് അനുഭവിച്ചിട്ട് തന്നെയാണ് ഇപ്പോൾ ഇവിടെ നിൽക്കുന്നത്. ചേട്ടൻ ഉള്ളപ്പോഴും ഇല്ലാത്ത സമയത്തും. എല്ലാവർക്കും എന്റെ കുറ്റം കാണാനാണ് നേരം. സുധി ചേട്ടൻ വരുന്നതിന് മുമ്പും ശേഷവുമുള്ള എന്റെ ലൈഫ് സ്റ്റോറി പറഞ്ഞ് കഴിഞ്ഞാൽ ഇവിടെയൊന്നും തീരില്ല. എന്നെ കൊണ്ട് അതൊന്നും പറയിപ്പിക്കരുത്... പ്ലീസ്.- രേണു സുധി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com