

ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി രേണു സുധി
ഉദ്ഘാടനങ്ങൾക്കെന്ന പേരിൽ വിദേശത്തേക്ക് പോകുന്നതിനു പിന്നിൽ സ്വർണക്കടത്താണെന്ന ആരോപണത്തിന് മറുപടി നൽകി രേണു സുധി. നിറയെ സ്വർണാഭരണങ്ങൾ ധരിച്ചു കൊണ്ടുള്ള എഐ ഇമേജ് പങ്കു വച്ചു കൊണ്ട് സ്വർണക്കടത്ത് എളുപ്പമാണെന്നാണ് രേണു കുറിച്ചത്.
കൊച്ചി എയർപോർട്ടിലെ കസ്റ്റംസ് ഓഫിസർമാരും പൊലീസ് ഏമാൻമാരും അവിടെ ഊഞ്ഞാലാടാൻ ഇരിക്കുന്നതു കൊണ്ട് സ്വർണക്കടത്ത് എളുപ്പമാണ്. ഇന്ന് ഇത്രേ കൊണ്ടു വരാൻ പറ്റിയുള്ളൂ. സോറി ഗൈസ് അടുത്ത പ്രാവശ്യം നോക്കാം എന്നാണ് രേണു കുറിച്ചത്.
യൂട്യൂബിലൂടെ ശ്രദ്ധേയയായ സഫീന ബീവിയാണ് രേണുവിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ദുബായിലേക്ക് ഉദ്ഘാടനത്തിനെന്ന പേരിൽ പോകുന്നത് സ്വർണം കടത്താനാണെന്നും നിരവധി പേർ ഈ മാഫിയയുടെ കണ്ണികളാണെന്നും സഫീന ആരോപിക്കുന്നു. ഇടപാടുകാരെ ഡീൽ ചെയ്യുന്നതിനു വേണ്ടിയാണ് രേണു സുധിയെ കൊണ്ടു പോകുന്നതെന്നും വൻ തുകയാണ് പ്രതിഫലമായി നൽകുന്നതെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്.