തൊടുമ്പോഴേക്കും മുടി കൊഴിയുന്നു; മനസിന് ക്യാൻസർ ഇല്ലെന്ന് രേണു സുധി

തലയിൽ തലോടിയതിനു പിന്നാലെ കൊഴിഞ്ഞു വരുന്ന മുടിയിഴകളും രേണു ക്യാമറയിൽ കാണിക്കുന്നുണ്ട്.
 Renu Sudhi says her mind is free of cancer

രേണു സുധി

Updated on

നിക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളോട് പ്രതികരിച്ച് ഇൻഫ്ലുവൻസർ രേണു സുധി. ചികിത്സയ്ക്കിടെ പകർത്തിയ വിഡിയോയാണ് രേണു ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. രേണുവിന് ക്യാൻസർ ഇല്ലെന്നും അസുഖമാണെന്ന് വെറുതേ പറഞ്ഞ് പരത്തിയതാണെന്നുമുള്ള പ്രചാരണ ശക്തമായിരുന്നു. അതിനു മറുപടിയുമായാണ് രേണു സുധി എത്തിയിരിക്കുന്നത്. എനിക്ക് ക്യാൻസർ ഇല്ലെന്ന് പറയുന്നവർക്ക്, അതെ എന്‍റെ മനസിന് ക്യാൻസർ ഇല്ല.

പക്ഷേ ശരീരം... നിങ്ങളുടെ കുത്തുവാക്കുകളേക്കാൾ വലിയ കാൻസർ അല്ല എന്‍റെ ശരീരത്തിൽ പിടിച്ചിരിക്കുന്നത് എന്ന കുറിപ്പോടെയാണ് പുഞ്ചിരിയോടെയുള്ള വിഡിയോ രേണു പങ്കു വച്ചിരിക്കുന്നത്. തലയിൽ തലോടിയതിനു പിന്നാലെ കൊഴിഞ്ഞു വരുന്ന മുടിയിഴകളും രേണു ക്യാമറയിൽ കാണിക്കുന്നുണ്ട്. കീമോ തുടങ്ങുന്നതിനു മുൻപായി രേണു തലമുടി പറ്റെ വെട്ടിയിരുന്നു.

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സുധിയുടെ മൂത്ത മകൻ കിച്ചു തന്നെ കാണാൻ വരാഞ്ഞതിനെതിരേ രൂക്ഷമായ ഭാഷയിൽ രേണു വിഡിയോ ചെയ്തിരുന്നു. ഈ വിഡിയോക്കു പിന്നാലെയാണ് രേണുവിന് അസുഖമില്ല എന്ന വിധത്തിലുള്ള പ്രചാരണം ശക്തമായത്.

ക്യാൻസർ ബാധിതയായ രേണു സുധിയെ കാണാൻ കിച്ചു എന്ന രാഹുൽ ദാസ് പോയില്ലെന്ന് കാട്ടി നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പിന്നാലെ അപ്പോൾ പോകാൻ തീരുമാനിച്ചു. വിഷമമുള്ളവരുടെ വിഷമം അങ്ങ് തീരട്ടെ എന്ന് പറഞ്ഞ് വീഡിയോയിയുയി കിച്ചു രംഗത്തെത്തിയിരുന്നു. രേണു സുധിയുടെ സബ്സ്ക്രിപ്ഷ്യൽ വീഡിയോ കാട്ടിയായിരുന്നു കിച്ചുവിന്‍റെ പ്രതികരണം.

എടുത്തു വളർത്തിയ മോൻ ഇതെല്ലാം കാണുന്നുണ്ട്. നാളെ റിതപ്പന്‍റെ അവസ്ഥ എന്താവും, അവന്‍റെ ഭാവിയെന്താവും. മിക്ക പിള്ളേരും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. അവരെ റിതപ്പന്‍ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ എനിക്ക് തന്ന മറുപടി ഇങ്ങനെയാണ്. ഞാന്‍ ചെയ്തതില്‍ മോശമായിട്ടൊന്നും തോന്നിയില്ല. എനിക്ക് അതില്‍ നിന്നും രണ്ടര, മൂന്ന് ലക്ഷം രൂപ കിട്ടുന്നുണ്ട് എന്നാണ്. ഞാന്‍ തിരിച്ച് മറുപടി കൊടുക്കാന്‍ പോയില്ല. അവിടെ വച്ചിട്ട് ആ ചാപ്റ്റര്‍ ഞാന്‍ ക്ലോസ് ചെയ്തു. എന്നുമടക്കമുള്ള കാര്യങ്ങളാണ് കിച്ചു തന്‍റെ വീഡിയോയിൽ പറയുന്നത്. പിന്നാലെ പ്രതികരണവുമായി രേണു സുധിയും എത്തിയിരിക്കുകയാണ്.

വളരെ രൂക്ഷമായ ഭാഷയിലാണ് രേണു സുധിയുടെ പ്രതികരണം. സബ്സ്ക്രിപ്ഷൻ തുടങ്ങിയ സമയത്ത് വേണ്ടാന്ന് പറഞ്ഞിരുന്നുവെങ്കിൽ താനത് ചെയ്യില്ലായിരുന്നുവെന്നും എന്നാൽ കിച്ചു നന്നായിട്ടുണ്ടെന്നാണ് പറഞ്ഞതെന്നുമാണ് രേണുവിന്‍റെ പ്രതികരണം. ഇതിന്‍റെ ചാറ്റും രേണു പുറത്തു വിട്ടു. ഭാവിയെ വരെ ബാധിക്കുന്ന പല കാര്യങ്ങളും ഉണ്ടെന്നും അതൊന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും രേണു പറയുന്നു. റിതപ്പനെക്കാൾ കൂടുതൽ കിച്ചുവിനെ സ്നേഹിച്ചുവെന്നും പണ്ടത്തെ കിച്ചു എന്ന രാഹുൽ ദാസിനെ കുറിച്ച് ചില പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചാൽ അറിയാമെന്നും രേണു വീഡിയോയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com