"ഞാൻ ചത്താൽ എന്‍റെ ശവം കാണാൻ പോലും നീ ഇനി വരരുത്"; കിച്ചുവിനെതിരേ രേണു സുധി

"ഇനി എങ്കിലും എന്നെ വെറുതെ വിട്. ക്യാന്‍സര്‍ രോഗവുമായിട്ട് ഞാന്‍ മല്ലിടുകയാണ്. റിതപ്പന് വേണ്ടിയിട്ട് എനിക്ക് ജീവിച്ചേ പറ്റൂ"
renu sudhi strongly criticized kichu

രേണു സുധി | കിച്ചു

Updated on

ക്യാൻസർ ബാധിതയായ രേണു സുധിയെ കാണാൻ കിച്ചു എന്ന രാഹുൽ ദാസ് പോയില്ലെന്ന് കാട്ടി നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പിന്നാലെ അപ്പോൾ പോകാൻ തീരുമാനിച്ചു. വിഷമമുള്ളവരുടെ വിഷമം അങ്ങ് തീരട്ടെ എന്ന് പറഞ്ഞ് വീഡിയോയിയുയി കിച്ചു രംഗത്തെത്തിയിരുന്നു. രേണു സുധിയുടെ സബ്സ്ക്രിപ്ഷ്യൽ വീഡിയോ കാട്ടിയായിരുന്നു കിച്ചുവിന്‍റെ പ്രതികരണം.

എടുത്തു വളർത്തിയ മോൻ ഇതെല്ലാം കാണുന്നുണ്ട്. നാളെ റിതപ്പന്‍റെ അവസ്ഥ എന്താവും, അവന്‍റെ ഭാവിയെന്താവും. മിക്ക പിള്ളേരും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. അവരെ റിതപ്പന്‍ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ എനിക്ക് തന്ന മറുപടി ഇങ്ങനെയാണ്. ഞാന്‍ ചെയ്തതില്‍ മോശമായിട്ടൊന്നും തോന്നിയില്ല. എനിക്ക് അതില്‍ നിന്നും രണ്ടര, മൂന്ന് ലക്ഷം രൂപ കിട്ടുന്നുണ്ട് എന്നാണ്. ഞാന്‍ തിരിച്ച് മറുപടി കൊടുക്കാന്‍ പോയില്ല. അവിടെ വച്ചിട്ട് ആ ചാപ്റ്റര്‍ ഞാന്‍ ക്ലോസ് ചെയ്തു. എന്നുമടക്കമുള്ള കാര്യങ്ങളാണ് കിച്ചു തന്‍റെ വീഡിയോയിൽ പറയുന്നത്. പിന്നാലെ പ്രതികരണവുമായി രേണു സുധിയും എത്തിയിരിക്കുകയാണ്.

വളരെ രൂക്ഷമായ ഭാഷയിലാണ് രേണു സുധിയുടെ പ്രതികരണം. സബ്സ്ക്രിപ്ഷൻ തുടങ്ങിയ സമയത്ത് വേണ്ടാന്ന് പറഞ്ഞിരുന്നുവെങ്കിൽ താനത് ചെയ്യില്ലായിരുന്നുവെന്നും എന്നാൽ കിച്ചു നന്നായിട്ടുണ്ടെന്നാണ് പറഞ്ഞതെന്നുമാണ് രേണുവിന്‍റെ പ്രതികരണം. ഇതിന്‍റെ ചാറ്റും രേണു പുറത്തു വിട്ടു. ഭാവിയെ വരെ ബാധിക്കുന്ന പല കാര്യങ്ങളും ഉണ്ടെന്നും അതൊന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും രേണു പറയുന്നു. റിതപ്പനെക്കാൾ കൂടുതൽ കിച്ചുവിനെ സ്നേഹിച്ചുവെന്നും പണ്ടത്തെ കിച്ചു എന്ന രാഹുൽ ദാസിനെ കുറിച്ച് ചില പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചാൽ അറിയാമെന്നും രേണു വീഡിയോയിൽ പറയുന്നു.

രേണുവിന്‍റെ വാക്കുകൾ ഇങ്ങനെ...

കുറ്റപ്പെടുത്തിയവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സമയമാണ്. ഈ സമയത്ത് തന്നെ കിച്ചു എന്ന രാഹുല്‍ ഒരു വീഡിയോയുമായി വന്നിട്ടുണ്ട്. സബ്സ്ക്രിപ്ഷന്‍ കാരണമാണ് അമ്മയെ വെറുത്തതെന്നൊക്കെ പറഞ്ഞിട്ട്.

കിച്ചുവിനെ നിയന്ത്രിക്കുന്ന ഒരു സ്ത്രീയുണ്ടെന്ന് എനിക്കറിയാം. അവര്‍ക്ക് ഒന്നും അറിയില്ല. ഒന്നും അറിയാതെ എന്‍റെ മെക്കട്ട് കയറാന്‍ വരരുത്. ഞാന്‍ ക്യാന്‍സര്‍ രോഗിയാണ്. ഇനിയെങ്കിലും കിച്ചു ഈ അമ്മേനെ വെറുതെ വിട്. നീ എന്നെ നോക്കണ്ട, എനിക്ക് ഗുണവും ചെയ്യണ്ട. അമ്മ എന്നും വിളിക്കണ്ട. എന്നെ ദ്രോഹിക്കാതിരുന്നൂടെ. ഞാന്‍ മരിച്ചാല്‍ പോലും എനിക്ക് ഒന്നും ചെയ്യണ്ട. ഞാന്‍ പ്രസവിച്ച എന്‍റെ റിതപ്പനെക്കാളും ഞാന്‍ നിന്നെ സ്നേഹിച്ചു. ഞാന്‍ ഉറക്കം ഒഴിച്ച് ചെയ്ത ജോലിയില്‍ നിന്നും കിട്ടിയ പൈസ നിനക്ക് തന്നു. നിന്‍റെ പെറ്റതള്ള ഇട്ടിട്ട് പോയത് മുതലുള്ള കാര്യങ്ങള്‍ നീ എന്നോട് പറഞ്ഞിട്ടുണ്ട്. കൊല്ലത്തെ വീട്ടില്‍ ചെറുപ്പത്തില്‍ നീ അനുഭവിച്ച കാര്യങ്ങള്‍ നീ എന്നോട് പറഞ്ഞിട്ടുണ്ട്. അതൊന്നും ഞാന്‍ പറയുന്നില്ല.

ഇനി എങ്കിലും എന്നെ വെറുതെ വിട്. ക്യാന്‍സര്‍ രോഗവുമായിട്ട് ഞാന്‍ മല്ലിടുകയാണ്. റിതപ്പന് വേണ്ടിയിട്ട് എനിക്ക് ജീവിച്ചേ പറ്റൂ. എന്നെ വെറുതെ വിട് കിച്ചു. നമുക്ക് രണ്ട് പേര്‍ക്കും മാത്രം അറിയാവുന്ന കാര്യങ്ങളുണ്ട്. ഭാവിയെ വരെ ബാധിക്കുന്ന കാര്യങ്ങളുണ്ട്. അതെന്നെ കൊണ്ട് പറയിപ്പിക്കരുത്.

ഒരു വര്‍ഷമല്ലേ ആയിട്ടുള്ളൂ സ്വന്തം കാലില്‍ നില്‍ക്കാന്‍ നീ തുടങ്ങിയിട്ട്. അതിന് മുന്നെ ഒരു രാഹുല്‍ ദാസ് ഉണ്ടായിരുന്നു. എന്നെ ഇനി അമ്മയെന്ന് വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. ഉപദ്രവിക്കരുത്. ഞാന്‍ നിന്നെ ഉപദ്രവിക്കാന്‍ വരുന്നില്ല. നിന്‍റെ കാല് പിടിച്ച് പറയുവാ.. എന്നെ ഉപദ്രവിക്കരുത്. എനിക്ക് ഇതില്‍ നിന്നും എഴുന്നേറ്റ് വന്നേ പറ്റൂ. ഞാന്‍ നിനക്ക് പൈസ തന്നിട്ടേ ഉള്ളൂ. കണക്ക് പറയുന്നതല്ല. മോന്‍റെ പല ചാറ്റുകളും സംസാരങ്ങളും എല്ലാം എന്‍റെ കയ്യിലുണ്ട്. രാഹുല്‍ ദാസിനെ പറ്റിയുള്ള ലാസ്റ്റ് വീഡിയോ ആയിരിക്കണം ഇത്.

ആർക്കും വേണ്ടി നീ എന്നെ കാണാൻ വരണ്ട. ആരുടെയും വിഷമവും തീർക്കണ്ട. എന്നെ വെറുതെ വിട്ടേക്കൂ. ഇനി എന്നെ കൊണ്ട് ഇത് ചെയ്യിപ്പിക്കരുത് കിച്ചു. ഞാൻ മരിച്ചാൽ എന്‍റെ ശവം കാണാൻ പോലും നീ വരരുത്. റീത്ത് പോലും ആരും വയ്ക്കണ്ട. എന്നെ വെറുതെ വിട്ടേക്ക്.

logo
Metro Vaartha
www.metrovaartha.com