സുശാന്ത് ഇല്ലാത്ത 3 വർഷങ്ങൾ; ചരമ ദിനത്തിൽ ഒരുമിച്ചുള്ള വിഡിയോ പങ്കു വച്ച് റിയ

2020 ജൂൺ 14 നാണ് സുശാന്തിന്‍റെ അപ്രതീക്ഷിത വിയോഗം ഉണ്ടായത്.
സുശാന്ത് ഇല്ലാത്ത 3 വർഷങ്ങൾ; ചരമ ദിനത്തിൽ ഒരുമിച്ചുള്ള വിഡിയോ പങ്കു വച്ച് റിയ
Updated on

മുംബൈ: ആരാധകരെ കടുത്ത ദുഃഖത്തിലാഴ്ത്തി ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് കടന്നു പോയിട്ട് മൂന്നു വർഷങ്ങൾ. 2020 ജൂൺ 14 നാണ് സുശാന്തിന്‍റെ അപ്രതീക്ഷിത വിയോഗം ഉണ്ടായത്. മൂന്നാം ചരമ വാർഷികത്തിൽ സുശാന്തിനൊപ്പമുള്ള പഴയ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി റിയ ചക്രബർത്തി.

മലമുകളിലെ പാറയ്ക്കു മുകളിൽ ഇരുവരും അവധി ആഘോഷിക്കുന്നതിനിടയിലെടുത്ത വിഡിയോ ആണ് വിഷ് യു വേർ ഹിയർ എന്ന പാട്ടിനൊപ്പം റിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.സുശാന്ത് മരിക്കുന്ന സമയത്ത് റിയയുമായി പ്രണയത്തിലായിരുന്നു. സുശാന്തിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും റിയയ്ക്കെതിരേ ഉയർന്നിരുന്നു.

സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുയർന്നു വന്ന ലഹരി മരുന്നു കേസിൽ റിയ 28 ദിവസത്തോളം ജയിൽവാസവുമനുഭവിച്ചു. ഇപ്പോൾ എംടിവി റോഡീസ് കാം യാ കാണ്ട് എന്ന റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ് റിയ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com