11 അടി ഉയരവും 800 കിലോ ഭാരവും; ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ യന്ത്രആനയെ സമർപ്പിക്കാൻ റിച്ച ഛദ്ദ

ഉത്രാടനാളായ 25ന് രാവിലെ 10ന് ആണ് യന്ത്രയാനയെ സമർപ്പിക്കുക
richa chadha donate machine elephant to kasargod temple

റിച്ച ഛദ്ദ

Updated on

കാഞ്ഞങ്ങാട്: ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഇനി തിടമ്പേറ്റുക യന്ത്രയാന. മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് (പെറ്റ) ഇന്ത്യയുമായി ചേർന്ന് നടി റിച്ച ഛദ്ദയാണ് ക്ഷേത്രത്തിൽ യന്ത്രയാനയെ സമർപ്പിക്കുന്നത്. ഉത്രാടനാളായ 25ന് രാവിലെ 10ന് ആണ് യന്ത്രയാനയെ സമർപ്പിക്കുക.

‘ഗുരുപുരം അർജുനൻ എന്ന് പേരിട്ടിരിക്കുന്ന ആനയ്ക്ക് 11 അടി ഉയരവും 800 കിലോ ഭാരവുമുണ്ട്. മോട്ടറുകളുടെ സഹായത്തോടെ തലയും വാലും കണ്ണും വായയും ചെവിയും ചലിപ്പിക്കും. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ്. തുമ്പിക്കൈവഴി വെള്ളവും ചീറ്റും. 4 പേർക്ക് ആനപ്പുറത്തിരിക്കാനാകും. കാസർകോട് ജില്ലയിൽ ആദ്യമായാണ് ഒരു യന്ത്രയാനയെ ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്.

ഇരുമ്പുകൊണ്ടുള്ള ചട്ടക്കൂടിനു പുറത്ത് റബർ ഉപയോഗിച്ചാണ് ആനയെ നിർമിച്ചത്. 5 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. 25ന് രാവിലെ 9ന് കാഴ്ചക്കുല സമർപ്പണവും നടക്കും. നടി റിച്ച ചദ്ദയും തന്ത്രി ഇരിവൽ കൃഷ്ണദാസ് വാഴുന്നവരും ചേർന്നാണ് ആനയെ ക്ഷേത്രത്തിലേക്ക് സമർപ്പിക്കുക.

logo
Metro Vaartha
www.metrovaartha.com