റിമി ടോമിയുടെ കൈ പിടിച്ച് കരഞ്ഞ് ആരാധിക, ചുംബനം സമ്മാനിച്ച് ഗായിക, വിഡിയോ വൈറൽ

കാനഡയിലെ ടൊറന്‍റോയിലെ സംഗീത പരിപാടിക്കിടെയാണ് വൈകാരികമായ രംഗം അരങ്ങേറിയത്
rimi tomy with fan video viral

റിമി ടോമിയുടെ കൈ പിടിച്ച് കരഞ്ഞ് ആരാധിക, ചുംബനം സമ്മാനിച്ച് ഗായിക, വിഡിയോ വൈറൽ

Updated on: 

മലയാളികളുടെ ഇഷ്ട ഗായികയാണ് റിമി ടോമി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റിമിയും ആരാധികയും തമ്മിലുള്ള വിഡിയോ ആണ്. കാനഡയിലെ ടൊറന്‍റോയിലെ സംഗീത പരിപാടിക്കിടെയാണ് വൈകാരികമായ രംഗം അരങ്ങേറിയത്. ഗായിക പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടെ അടുത്തുവന്ന ആരാധിക കൈയിൽ പിടിച്ച് കരയുകയായിരുന്നു. ഇത് കണ്ടതോടെ പാട്ട് നിർത്തി റിമി ചുംബനം സമ്മാനിക്കുകയായിരുന്നു.

മോഹം കൊണ്ടു ഞാൻ എന്ന ഗാനം റിമി ആലപിക്കുന്നതിനിടെയാണ് സംഭവം. ആരാധിക തന്‍റെ അടുത്തേക്ക് എത്തിയതോടെ റിമി സ്റ്റേജിൽ ഇവർക്കരികിലായി ഇരിക്കുകയായിരുന്നു. ഗായിക പാട്ട് തുടരുന്നതിനിടെ ആരാധിക കൈയിൽ പിടിക്കുന്നതും ഉമ്മ വെക്കുന്നതുമെല്ലാം കാണാം. ആരാധികയുടെ കരച്ചിൽ കണ്ടതോടെ തനിക്കും കരച്ചിൽ വരുന്നുണ്ടെന്ന് റിമി പറയുന്നതും വിഡിയോയിൽ കാണാം. തുടർന്നാണ് റിമി ആരാധികയ്ക്ക് സ്നേഹചുംബനം നൽകിയത്.

വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ റിമിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്. കൂടാതെ വിഡിയോയിലെ ആരാധികയും കമന്‍റുമായി എത്തി. എന്റെ പേര് റീന. ഈ നിമിഷം പകർത്തിയതിന് നന്ദി. സ്വപ്നസാക്ഷാത്കാരമായിരുന്നു എനിക്ക്. ഇപ്പോഴും ആ ഷോക്ക് മാറിയിട്ടില്ല. റിമി ടോമി പോസ്റ്റ് റീപോസ്റ്റ് ചെയ്തു, ഇരട്ടി സന്തോഷമായി. എനിക്ക് റിമിയെ ഒത്തിരി ഇഷ്ടമാണ്. ഭയങ്കര സർപ്രൈസ് ആയിപ്പോയി. റിമിയുടെ പരിപാടിക്കുള്ള ടിക്കറ്റ് എനിക്ക് മകൾ സർപ്രൈസ് ആയി എടുത്തുതന്നതാണ്. അവിടെ എത്തുന്നതുവരെ ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ആ ഷോക്കിൽ നിന്ന് മാറുന്നതിന് മുൻപ് റിമി വിളിച്ചപ്പോൾ മൊത്തത്തിൽ സ്തംഭിച്ചുപോയി ഞാൻ. ഒത്തിരി സന്തോഷമായി. ഇത്രയും എളിമയുള്ള പെൺകൊച്ച് വേറെയില്ല’- എന്നാണ് കമന്‍റ്.

logo
Metro Vaartha
www.metrovaartha.com