"എനിക്ക് നാർസിസ്റ്റിക് പ്രവണതയുണ്ട്", തെറാപ്പി ആരംഭിച്ചെന്ന് റോബിൻ രാധാകൃഷ്ണൻ

സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കുകയാണെന്നും റോബിൻ
robin radhakrishnan about narcistic behavior

റോബിൻ രാധാകൃഷ്ണൻ, ഭാര്യ ആരതി പൊടി

Updated on

റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ സോഷ്യൽ മീഡിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. പിന്നീട് ബിജെപിയിൽ ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഇപ്പോൾ തനിക്ക് നാർസിസ്റ്റിക് പ്രവണതയുണ്ടെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ.

തെറാപ്പി ആരംഭിച്ചെന്നും മാനസികാരോഗ്യത്തിന് പ്രധാന്യം നൽകി സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കുകയാണെന്നും റോബിൻ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു തുറന്നുപറച്ചിൽ.

'എന്നിൽ നാർസിസ്റ്റിക് പ്രവണതകളുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു. അതിന് പരിഹാരം കാണേണ്ടതുണ്ട്. ആ യാഥാർഥ്യം മനസിലാക്കിക്കൊണ്ട് അതിന്‍റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയാണ്. ഇതിനോടകം ഞാൻ തെറാപ്പി ആരംഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിഹരിച്ച് മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതിലുള്ള ഈ യാത്ര തുടരാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. എന്നിലേക്ക് ശ്രദ്ധിക്കാനും എന്‍റെ മാനസികാരോഗ്യത്തിനും എന്നെ യഥാർഥത്തിൽ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർക്കായും സമയം മാറ്റിവയ്ക്കാൻ സോഷ്യൽ മീഡിയയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുക്കുകയാണ്. മാറ്റമുണ്ടാകാൻ സമയമെടുക്കുമെന്ന് എനിക്കറിയാം. പക്ഷേ അതിനായി പ്രവർത്തിക്കാൻ ഞാൻ‌ തയാറാണ്. എന്നെ മനസിലാക്കുകയും സ്നേഹവും പിന്തുണയും നൽകിയവർക്കും നന്ജി . കൂടുതൽ കരുത്തോടെയും ശാന്തതയോടെയും എന്നത്തേക്കാളും മികച്ച വ്യക്തിത്വത്തോടെ ഞാൻ തിരികെ വരും.'- റോബിൻ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com