'രോമാഞ്ചം' ഹിന്ദി റീമേക്ക് 'കപ്കപി'; മെയ് 23ന് റിലീസ്

സംഗീത് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
Romancham hindi remake kapkapi

രോമാഞ്ചം ഹിന്ദി റീമേക്ക് 'കപ്കപി'; മെയ് 23ന് റിലീസ്

Updated on

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 'കപ്കപി' മേയ് 23ന് റിലീസ് ചെയ്യും.. പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പോസ്റ്ററിൽ ഓജോ ബോർഡ്ഡും, ഒരു കൂട്ടം ആളുകളെ സൂചിപ്പിക്കുന്ന വിധത്തിലാണ് കാണുന്നത്. സീ സ്റ്റുഡിയോസ്, ബ്രാവോ എന്‍റർടെയിൻമെന്‍റ് എന്നീ ബാനറുകളിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്. മെഹക്ക് പട്ടേൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്.

ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com