"മൂന്നു മാസമായി കഠിനമായ വേദനയിലാണ്, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്": ആശുപത്രിയിൽ നിന്ന് റോഷ്ന ആൻ റോയ്

നിരവധി പേരാണ് എന്താണ് റോഷ്നയ്ക്ക് പറ്റിയത് എന്ന ചോദ്യവുമായി എത്തിയത്
roshna ann roy about her health condition

റോഷ്ന ആൻ റോയ്

Updated on

കഠിനമായ വേദനയിലൂടെയാണ് താനിപ്പോൾ കടന്നു പോകുന്നതെന്ന് നടി റോഷ്ന ആൻ റോയ്. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്‍റെ കുറിപ്പ്. വേദനയുടെ പുതിയ ലോകത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണെന്നും ഓരോ നിമിഷവും വെല്ലുവിളി നിറഞ്ഞതാണെന്നുമാണ് റോഷ്ന പറയുന്നത്. മരുന്നിന്‍റേയും ഇൻജക്ഷന്‍റേയുമെല്ലാം ചിത്രങ്ങളും റോഷ്ന പങ്കുവെച്ചിട്ടുണ്ട്.

"ഞാൻ ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ള അനുഭവമാണ് ആശുപത്രിയിലെ ഈ ദിവസങ്ങൾ എനിക്ക് തന്നത്. പക്ഷേ ഇത്തവണ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള വേദനയുടെ ലോകത്തേക്കാണ് ഞാൻ കാലെടുത്തു വെച്ചത്. ഇത് എന്നന്നേക്കും നിലനിൽക്കുന്നതല്ല. പക്ഷേ കഴിഞ്ഞ രണ്ട്, മൂന്ന് മാസങ്ങൾ വളരെ കഠിനമായിരുന്നു. ഇതൊരു സാധാരണ വേദന അല്ല, ആഴത്തിലുള്ള എന്നെ തളർത്തുന്ന വേദനയാണ്. ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞതാണ്. പക്ഷേ ഇതിനെ ഞാൻ രോഗശാന്തിയായി തെരഞ്ഞെടുത്തു.

ഞാൻ എന്നെത്തന്നെ പരിപാലിക്കാൻ തീരുമാനിച്ചു. ഈ യാത്രയിലൂടെ കടന്നുപോകാൻ എന്നെത്തന്നെ സ്നേഹിക്കാനും ഞാൻ തീരുമാനിച്ചു. എന്‍റെ ശരീരം സുഖം പ്രാപിക്കുന്നു, ഞാൻ സുഖം പ്രാപിക്കുന്നു. ഇത് ഒരു ഇടവേള മാത്രമാണ്, അവസാനമല്ല. ഞാൻ കൂടുതൽ ശക്തയായി തിരിച്ചുവരും. സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി."- റോഷ്ന കുറിച്ചു. നിരവധി പേരാണ് എന്താണ് റോഷ്നയ്ക്ക് പറ്റിയത് എന്ന ചോദ്യവുമായി എത്തിയത്. എന്നാൽ താരം അതിന് മറുപടി നൽകിയില്ല.

ആശുപത്രിയിൽ തനിക്കൊപ്പം നിന്ന സുഹൃത്തിനേക്കുറിച്ചും റോഷ്ന കുറിച്ചു. എന്റെ തങ്കം, ദൈവത്തിന്റെ കരങ്ങൾ പല രീതിയിലെന്നെ സ്പർശിച്ചിട്ടുണ്ട്. അങ്ങനൊരു കൈ..അതാണ് എന്റെ അഖിയുടെ കൈ… അവളുടെ കരങ്ങളാണ് എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നത്…എന്റെ ആശുപത്രി സഹവാസം മുഴുവനും എന്റൂടെ താങ്ങും തണലുമായി നിന്നവൾ… എനിക്ക് എന്തിനും ഏതിനും അവളുടെ കരങ്ങൾ മാത്രമായിരുന്നു ആശ്രയം..

ഇന്നസെന്‍റ് അങ്കിൾ പറഞ്ഞ പോലെ: ഈ രക്തബന്ധം എന്നൊക്കെ പറയുന്നത് വെറും തട്ടിപ്പാ . എന്തുവാ ഈ ബന്ധുത്വം???…ഹൃദയ ശുദ്ധിയുള്ളവര് തമ്മിൽ തമ്മിൽ തിരിച്ചറിയും അതിനേക്കാൾ വലിയ ബന്ധമില്ല…എന്ന് ….. പല രൂപത്തിൽ .. പല ഭാവത്തിൽ … പലരിലൂടെ…. വീഴ്ചകളിൽ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു നടത്തിയ പ്രതീക്ഷയുടെ കരങ്ങൾ നിരവധിയുണ്ട്. അങ്ങനൊരു കരമായിരുന്നു അവളുടേത്.. പലരും പറഞ്ഞു കേട്ടിട്ടുണ്ട് നമ്മുടെ ജീവിതത്തിൽ പല സന്ദർഭങ്ങളും നടക്കുന്നത് തിരിച്ചറിവിന് വേണ്ടിയായിരിക്കുമെന്ന്…എല്ലാം നല്ലതിനാണെന്ന് മാത്രം വിശ്വസിക്കുന്നു… എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനയ്ക്കും ഒരുപാട് നന്ദി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com