''എമ്പുരാൻ ഹിന്ദു വിരുദ്ധ ചിത്രം എന്നറിയപ്പെടും, മോഹൻലാലിന്‍റേത് വഞ്ചന'', ആർഎസ്എസ് മുഖവാരിക

സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തി വിഭാഗീയവും ഹിന്ദുവിരുദ്ധവുമായ ആഖ്യാനമാണ് മുന്നോട്ടു വയ്ക്കുന്നതെന്നും ലേഖനത്തിൽ ഉണ്ട്.
RSS weekly organiser against empuran and mohanlal

'എമ്പുരാൻ ഹിന്ദു വിരുദ്ധ ചിത്രം എന്നറിയപ്പെടും

; മോഹൻലാലിന്‍റേത് വഞ്ചനയെന്നും ആർഎസ്എസ് മുഖവാരിക

Updated on: 

ബിഗ്ബജറ്റ് ചിത്രം എമ്പുരാനെതിരേ ആർഎസ്എസ് മുഖവാരികയായ ഓർഗനൈസർ. വിശ്വരാജ് വി. ആണ് ഓർഗനൈസർ ഓൺലൈനിൽ, മോഹൻലാലിന്‍റെ എമ്പുരാൻ ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡ പ്രചരിപ്പിക്കുന്നു എന്നാരോപിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ഗോധ്രാനന്തര കലാപത്തെ മുതലെടുക്കുന്നു എന്നാണ് ലേഖനത്തിൽ പറയുന്നത്.

ഇത്തരം സിനിമയിൽ അഭിനയിക്കാനുള്ള മോഹൻലാലിന്‍റെ തീരുമാനം ആരാധകരോടുള്ള വഞ്ചനയാണ്. എമ്പുരാൻ ഹിന്ദു വിരുദ്ധ ഇന്ത്യ വിരുദ്ധ സിനിമയായി ദേശീയ തലത്തിൽ തുറന്നു കാട്ടപ്പെടുമെന്നതിൽ സംശയമില്ലെന്നും, മോഹൻലാലിനെപ്പോലെയൊരു നടൻ വിദ്വേഷം മാത്രം വളർത്തുന്ന ഒരു പ്രചാരണ കഥ തെരഞ്ഞെടുത്തത് എന്തു കൊണ്ടാണെന്ന് ദുരൂഹമാണെന്നും ലേഖനത്തിൽ ഉണ്ട്.

2002ലെ കലാപത്തിലെ പ്രധാന അക്രമികൾ ഹിന്ദുക്കളാണെന്ന് ചിത്രത്തിൽ കാണിക്കുന്നു. ഹിന്ദു സമുദായത്തെ അപകീർത്തിപ്പെടുത്താൻ സിനിമ വയലൻസിനെ ഉപയോഗിക്കുന്നു. സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തി വിഭാഗീയവും ഹിന്ദുവിരുദ്ധവുമായ ആഖ്യാനമാണ് മുന്നോട്ടു വയ്ക്കുന്നതെന്നും ലേഖനത്തിൽ ഉണ്ട്.