ഒരേ കാറിൽ മുഖം മറച്ച് രശ്മികയും ദേവരക്കൊണ്ടയും|Video

മുംബൈ വിമാനത്താവളത്തിൽ നിന്നും ഇരുവരും ഒരുമിച്ച് ഇറങ്ങി വരുന്നതും ഒന്നിച്ച് ഒരേ കാറിൽ പോകുന്നതുമാണ് വിഡിയോയിലുള്ളത്.
Rumored lover reshmika mandana and vijay deverakonda travelling together

രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും

Updated on

തെന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും പ്രണയത്തിലാണെന്ന അഭ്യൂഹം പടരാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഇരുവരും ഇക്കാര്യം ഇതു വരെയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കു വയ്ക്കുന്ന പോസ്റ്റുകളുടെ ഡീറ്റെയിൽസ് തിരഞ്ഞ് ആരാധകർ ചില ഊഹങ്ങൾ പടച്ചു വിടുന്നത് സ്ഥിരം കാര്യമാണ്. ഇപ്പോഴിതാ ഒരേ കാറിൽ ഇരുവരും സഞ്ചരിക്കുന്നതിന്‍റെ വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

മാസ്ക് കൊണ്ട് മുഖം മറച്ചാണ് ഇരുവരും കാറിൽ ഇരിക്കുന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്നും ഇരുവരും ഒരുമിച്ച് ഇറങ്ങി വരുന്നതും ഒന്നിച്ച് ഒരേ കാറിൽ പോകുന്നതുമാണ് വിഡിയോയിലുള്ളത്.

ആയുഷ്മാൻ ഖുറാനയുടെ തമ എന്ന ചിത്രത്തിലാണ് രശ്മിക ഒടുവിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം ദീപാവലിക്ക് തിയെറ്ററുകളിൽ എത്തും. വിജയ് ദേവരക്കൊണ്ടയുടെ ത്രില്ലർ ചിത്രം കിങ്ഡം ജൂലൈയിൽ റിലീസ് ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com