"കില്ലർ ഡ്രീം പ്രോജക്റ്റ്"; എസ്.ജെ. സൂര്യ വീണ്ടും സംവിധായകനാകുന്നു, നിർമാണം ഗോകുലം മൂവീസ്

സൂര്യ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ഇസൈ 2015ലാണ് റിലീസ് ചെയ്തത്.
S J Suryah to direct 'Killer'

എസ്.ജെ. സൂര്യ നിർമാതാവ് ഗോകുലം ഗോപാലന് ഒപ്പം

Updated on

ന്യൂഡൽഹി: പത്തു വർഷം നീണ്ടു നിന്ന ഇടവേളയ്ക്കു ശേഷം എസ്. ജെ. സൂര്യ വീണ്ടും സംവിധായകന്‍റെ വേഷമണിയുന്നു. കില്ലർ എന്ന ചിത്രമാണ് സൂര്യ സംവിധാനം ചെയ്യുന്നത്. ഡ്രീം പ്രോജക്റ്റ് എന്നാണ് സിനിമയെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ഗോകുലം ഗോപാലന്‍റെ ഗോകുലം മൂവീസാണ് ചിത്രം നിർമിക്കുന്നത്. എക്സിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സൂര്യ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ഇസൈ 2015ലാണ് റിലീസ് ചെയ്തത്. ചിത്രത്തിനു വേണ്ടി സംഗീതം നൽകിയതും സൂര്യ ആയിരുന്നു. സൂര്യ സംവിധാനം ചെയ്ത ഖുശി, അൻബേ ആരുയിരേ, ന്യൂ എന്നീ ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com