റഹ്മാന് ആരുമായും ബന്ധമില്ല, ദയവു ചെയ്ത് അദ്ദേഹത്തെക്കുറിച്ച് ഇല്ലാക്കഥ പറയരുത്; പ്രതികരിച്ച് സൈറ ബാനു

ആരോഗ്യപ്രശ്നങ്ങളാലാണ് ഞാൻ ചെന്നൈയിൽ നിന്ന് പോന്നത്. ഇപ്പോൾ ചികിത്സയിലാണെന്നും സൈറ
Saira Banu reacts over a r Rahman controversy
എ.ആർ. റഹ്മാനും സൈറ ബാനുവും
Updated on

മുംബൈ: എ.ആർ. റഹ്മാന്‍റെ വിവാഹമോചനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾക്കെതിരേ പ്രതികരിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ സൈറ ബാനു. സൈറ വിവാഹ മോചനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ റഹ്മാന്‍റെ ഗിറ്റാറിസ്റ്റ് മോഹിനി ദേയും വിവാഹമോചിതയാകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതാണ് പിന്നീട് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. ഇപ്പോൾ റഹ്മാനെ തുണച്ചു കൊണ്ട് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സൈറ. ഒരു ഒഫീഷ്യൽ വീഡിയോയിലൂടെയാണ് സൈറ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. കുറച്ചു മാസങ്ങളായി ശാരീരികമായി ചില പ്രശ്നങ്ങളുണ്ട്. അതിനാലാണ് താനിപ്പോൾ ചെന്നൈയിൽ നിന്ന് മുംബൈയിലെത്തിയിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് റഹ്മാനിൽ നിന്ന് പിരിഞ്ഞു നിൽക്കാമെന്ന് തീരുമാനിച്ചത്. ദയവു ചെയ്ത് അദ്ദേഹത്തെക്കുറിച്ച് ഇല്ലാക്കഥ പറയരുതെന്ന് യൂട്യൂബേഴ്സിനോടു തമിഴ് മാധ്യമങ്ങളോടും അഭ്യർഥിക്കുകയാണ്.

അദ്ദേഹം മികച്ചൊരു വ്യക്തിയാണ്. ലോകത്തിലെ തന്നെ മികച്ച വ്യക്തി. എന്‍റെ ആരോഗ്യപ്രശ്നങ്ങളാലാണ് ഞാൻ ചെന്നൈയിൽ നിന്ന് പോന്നത്. ഇപ്പോൾ ചികിത്സയിലാണ്. റഹ്മാന്‍റെ ചെന്നൈയിലെ തിരക്കേറിയ ജീവിതത്തിനിടയിൽ മക്കളെയും അദ്ദേഹത്തെയും ബുദ്ധിമുട്ടിക്കരുത് എന്നാണ് ഞാൻ കരുതിയത്.

അദ്ദേഹം എങ്ങനെയാണോ അത്തരത്തിൽ തന്നെ ആയിരിക്കാൻ അദ്ദേഹത്തെ അനുവദിക്കുക. അദ്ദേഹത്തിന് ആരുമായും ബന്ധമില്ല. ഞാനദ്ദേഹത്തെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു. തിരിച്ച് അദ്ദേഹവും എന്നെ സ്നേഹിക്കുന്നു. അതു കൊണ്ട് തന്നെ ഇല്ലാത്ത ആരോപണങ്ങൾ അവസാനിപ്പിക്കൂ എന്നാണ് സൈറ വീഡിയോയിൽ പറയുന്നത്. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ റഹ്മാനും വക്കീൽനോട്ടീസ് അയച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com