

മാച്ചിനിടെ തുള്ളിച്ചാടി സാക്ഷി, അവിടെ ഇരിക്കെന്ന് ധോണി; വൈറലായി വിഡിയോ
ടി20 ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലിനിടെ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷിക്ക് പറ്റിയ അബദ്ധമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഔട്ടാണെന്ന് തെറ്റിദ്ധരിച്ച് സാക്ഷി തുള്ളിച്ചാടുന്നതും ധോണി അവിടെ ഇരിക്കൂവെന്ന് പറയുന്നതുമായ വിഡിയോ ആണ് പ്രചരിക്കുന്നത്.
സെമി ഫൈനലിൽ ഇംഗ്ലണ്ട് ബാറ്റിങ്ങിന് ഇറങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം. പതിനെടടാം ഓവറിൽ ബുംറ ഇംഗ്ലണ്ട് താരം സാം കറനു നേരെ എറിഞ്ഞ പന്ത് ബാറ്റിൽ തട്ടി പിച്ചിൽ കുത്തി നേരെ ബുംറയുടെ കൈകളിലെത്തി. അതോടെയാണ് കറൻ ഔട്ടാണെന്ന് കരുതി സാക്ഷി തുള്ളിച്ചാടിയത്.
ധോണി കാര്യം വ്യക്തമാക്കിക്കൊടുത്തതോടെയാണ് സാക്ഷി അബദ്ധം പിണഞ്ഞതായി തിരിച്ചറിഞ്ഞത്.
ധോണി ഉൾപ്പെടെ നിരവധി പേർ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മാച്ച് കാണാനായി എത്തിയിരുന്നു. സച്ചിൻ ടെൻഡുൽക്കർ, രോഹിത് ശർമ, ജയ് ഷാ എന്നിവരും ഗാലറിയിലുണ്ടായിരുന്നു.