സലിം കുമാറിന് വിടയേകി മലയാളം; സംസ്കാരം മതാചാരങ്ങളില്ലാതെ

മകൻ ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി.
salim kumar funeral

സലിം കുമാറിന് വിടയേകി മലയാളം; സംസ്കാരം മതാചാര ചടങ്ങുകളില്ലാതെ

Updated on

പറവൂർ: നടൻ സലിം കുമാറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കിയാണ് സംസ്കാരം നടത്തിയത്.

പൊതുദർശനത്തിനു ശേഷം വീട്ടിലേക്കെത്തിച്ച ഭൗതിക ദേഹത്തിൽ കോൺഗ്രസ് പതാക പുതപ്പിച്ചിരുന്നു. മക്കളായ ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം.

ഏതാനും ദിവസങ്ങളായി വിവിധ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന സലിം കുമാറിനെ, സ്ഥിതി വഷളായതിനെ തുടർന്ന് അമൃത ആശുപത്രിയിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 10.45ഓടെയാണ് അന്ത്യം സംഭവിച്ചത്.

logo
Metro Vaartha
www.metrovaartha.com