ചൈനയെപ്പറ്റിയുള്ള പരാമർശത്തിൽ പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രത്തിന്‍റെ റിലീസ് വൈകും

പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം
Salman Khan’s Maatrubhumi Likely To Be Pushed To Next Year

സൽമാൻ ഖാൻ

Updated on

2020ൽ ഇന്ത‍്യയും ചൈനയും തമ്മിലുണ്ടായ ഗാൽവാൻ സംഘർഷത്തെ ആസ്പദമാക്കിയുള്ള സൽമാൻ ഖാൻ ചിത്രം 'മാതൃഭൂമി'യുടെ റിലീസ് വൈകും. ചിത്രം 2027ൽ റിലീസ് ചെയ്യുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്‍റെ ഉള്ളടക്കത്തിലും ചൈനയെ പറ്റിയുള്ള പരാമർശത്തിലും പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പുണ്ടെന്നാണ്. അതിനാലാണ് റിലീസ് തീയതി വൈകുന്നതെന്നാണ് വിവരം.

പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അപൂർവ ലഖിയ സംവിധാനം ചെയ്യ്ത ചിത്രം നേരത്തെ ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്യാൻ നിശ്ചിയിച്ചിരുന്നെങ്കിലും തിരക്കഥയിൽ മാറ്റം ആവശ‍്യമായതിനാലും റീഷൂട്ടുകൾ ഉള്ളതിനാലും മാറ്റിവയ്ക്കുകയായിരുന്നു.

പ്രശ്നങ്ങൾ ഒരു പക്ഷേ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് പരിഹരിക്കാൻ സാധിച്ചാലും നല്ലൊരു റിലീസ് തീയതി ലഭിക്കുന്നത് അൽപ്പം പ്രയാസമായിരിക്കും. മറ്റു ചിത്രങ്ങൾ വിവിധ തീയതികളിലായി റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നതാണ് പ്രശ്നം.

തന്‍റെ ചിത്രത്തിന്‍റൊപ്പം മറ്റൊരു ചിത്രം റിലീസ് ചെയ്യുന്നതിൽ സൽമാൻ ഖാന് അതൃപ്തിയുള്ളതായാണ് സൂചന. കേണൽ സന്തോഷ് ബാബു എന്ന കഥാപാത്രത്തെയാണ് സൽമാൻ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രാംഗദ സിങ് ആണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രം. ചിത്രത്തിന്‍റെ ടീസറും വിഡിയോ സോങ്ങും ഇതിനോടകം തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com