സൽമാൻ ഖാനൊപ്പം നയൻതാര; വിഡിയോ പുറത്തു വിട്ട് താരം

ചിത്രത്തിന്‍റെ പേര് നിശ്ചയിച്ചിട്ടില്ല.
Salman Khan, Nayanthara's untitled action film to release on Eid 2027

സൽമാൻ ഖാനൊപ്പം നയൻതാര; വിഡിയോ പുറത്തു വിട്ട് താരം

Updated on

മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനൊപ്പം നായികയായി നയൻ താരയെത്തുന്നു. പുതിയ ചിത്രത്തിന്‍റെ അണിയറയിലെ ദൃശ്യങ്ങൾ പുറത്തു വിട്ടു കൊണ്ട് സൽമാൻ ഖാനാണ് ഇക്കാര്യം പുറത്തു വിട്ടത്. ചിത്രത്തിന്‍റെ പേര് നിശ്ചയിച്ചിട്ടില്ല. 2027 ലെ ഈദിന് ചിത്രം റിലീസ് ചെയ്യും. വംശി പൈദിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രംദിൽ രാജുവാണ് നിർമിക്കുന്നത്.

2023ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ നയൻതാര പ്രധാന വേഷത്തിലെത്തിയിരുന്നു. ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫിസിൽ ആയിരം കോടിയിലധികം രൂപയാണ് കലക്റ്റ് ചെയ്തത്.

ഈദിന് റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ഹിറ്റ് ആക്കുന്ന പാരമ്പര്യമാണ് സൽമാൻ ഖാന്‍റേത്. വാണ്ടഡ്. ദബാങ്, ബോഡിഗാർഡ്, ബജ്‌രംഗി ഭായ്ജാൻ, സുൽത്താൻ, കിക്ക്, ഭാരത് എന്നിവയെല്ലാം ഈ പട്ടികയിലുള്ളതാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഗാൽവൻ താഴ്വര സംഘർഷത്തെ കേന്ദ്രീകരിച്ചുള്ള മാതൃഭൂമി എന്ന ചിത്രവും സൽമാന്‍റേതായി പുറത്തു വരാൻ ഒരുങ്ങുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com