'ബിഗ് ബോസ്' സീസൺ 20ന്‍റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ; സെപ്റ്റംബർ ആറ് മുതൽ സംപ്രേഷണം

ജിയോ ഹോട്ട്സ്റ്റാറിലും കളേഴ്സ് ചാനലിലും സംപ്രേഷണം ചെയ്യും
Salman Khan returns as the host of 'Bigg Boss' Season 20.

'ബിഗ് ബോസ്' സീസൺ 20ന്‍റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

Updated on

മുംബൈ: ഹിന്ദി റിയാലിറ്റി ഷോയായ ബിഗ് ബോസിന്‍റെ 20ാം സീസണിൽ നടൻ സൽമാൻ ഖാൻ വീണ്ടും അവതാരകനായി എത്തും. ഷോ സെപ്റ്റംബർ ആറ് മുതൽ ജിയോ ഹോട്ട്സ്റ്റാറിലും കളേഴ്സ് ചാനലിലും സംപ്രേഷണം ആരംഭിക്കും.

പുതിയ സീസണിന്‍റെ ആദ്യ ടീസർ ചൊവ്വാഴ്ച പുറത്തിറങ്ങി. ഓരോ സീസണും പുതിയ ഗെയിമും വ്യത്യസ്ത മത്സരാന്തരീക്ഷവും അപ്രതീക്ഷിത ട്വിസ്റ്റുകളും കൊണ്ടുവരാറുണ്ടെങ്കിലും ഇത്തവണ ഒരു പ്രത്യേക രഹസ്യമാണ് സീസണിന്‍റെ പ്രധാന ആകർഷണമെന്ന് സൽമാൻ ഖാൻ പ്രസ്താവനയിൽ പറഞ്ഞു.

"ആദ്യ സൂചന ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത് രണ്ടാമതും ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രേക്ഷകർ ഓരോ സൂചനയും കൂട്ടിച്ചേർത്ത് ഈ സീസണിലെ രഹസ്യം കണ്ടെത്തുമെന്നാണ് പ്രതീക്ഷ," അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com