നാം ആരാവണമെന്ന് നിർദേശിക്കുന്നവരല്ല, നമ്മുടെ വളർച്ച അവസാനിക്കുന്നില്ലെന്ന് ഓർമിപ്പിക്കുന്നയാളാണ് ഗുരു; ഇഷ ഫൗണ്ടേഷനിലെത്തി സാമന്ത

കഴിഞ്ഞ 5 വർഷമായി താൻ ഇഷ ഫൗണ്ടേഷനിൽ വരാറുണ്ടെന്ന് സാമന്ത പറയുന്നു
samantha isha fousamantha isha foundation spiritual journeyndation spiritual journey

നാം ആരാവണമെന്ന് നിർദേശിക്കുന്നവരല്ല, നമ്മുടെ വളർച്ച അവസാനിക്കുന്നില്ലെന്ന് ഓർമിപ്പിക്കുന്നയാളാണ് ഗുരു; ഇഷ ഫൗണ്ടേഷനിലെത്തി സാമന്ത

Updated on

കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ നിന്നുള്ള ചിത്രങ്ങളുമായി നടി സാമന്ത റൂത്ത് പ്രഭു. 5 വർഷമായി താൻ തുടർച്ചയായി ഇവിടെ വരാറുണ്ടെന്നും തന്‍റെ മനസിലെ മോശം ചിന്തകൾ അകറ്റാൻ ഇതുകൊണ്ട് സാധിച്ചെന്നും സാമന്ത പ്രതികരിച്ചു.

"ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മൾ‌ നമ്മളെ തന്നെ വിലയിരുത്താറുണ്ട്. എന്‍റെ കഴിവുകളെയും പരിമിതികളെയും വിലയിരുത്തി ചിലപ്പോഴെക്കെ ഞാൻ എന്നെ തന്നെ ഒതുക്കിവയ്ക്കാറുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ എനിക്ക് മോചനം കിട്ടാൻ ഇഷ ഫൗണ്ടേഷൻ എന്നെ സഹായിച്ചു.", ഇഷ ഫൗണ്ടേഷനിൽ‌ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് സാമന്ത കുറിച്ചു.

നമ്മൾ ആരാകണം എന്ന് നിർദേശിക്കുന്നവരല്ല, മറിച്ച് നമ്മുടെ വളർച്ച അവസാനിക്കുന്നില്ല എന്ന് ഓർമിപ്പിക്കുന്നവരാണ് യഥാർഥ ഗുരുക്കന്മാർ എന്നാണ് സദ്‌ഗുരുവിനെക്കുറിച്ച് താരം കുറിച്ചിരിക്കുന്നത്.

ഇഷ യോഗ കേന്ദ്രത്തിൽ നിന്നുള്ള ശാന്തമായ നിമിഷങ്ങളാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. ധ്യാനത്തിലിരിക്കുന്നതിന്‍റെയും പശുക്കൾക്ക് പുല്ല് നൽകുന്നതിന്‍റെയുമടക്കം ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഓരോ തവണ ഇഷാ ഫൗണ്ടേഷനിൽ എത്തുമ്പോഴും ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനും മാറാനും ആകാനുമുണ്ടെന്ന വലിയൊരു തിരിച്ചറിവുമായാണ് താൻ മടങ്ങുന്നതെന്ന് സാമന്ത തന്‍റെ കുറിപ്പിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com