"ആഗ്രഹം എന്നത് ഒരു സ്വഭാവ വൈകല്യമല്ല, അഡ്ജസ്റ്റ് ചെയ്യുന്നത് സ്ത്രീകൾ ഇനിയെങ്കിലും നിർത്തൂ'; സാമന്ത

"മറ്റുള്ളവരെ കംഫർട്ടബിൾ ആക്കാനായി സ്ത്രീകൾ ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യാറുണ്ട്"
samantha on gender equality
സാമന്ത റൂത്ത് പ്രഭു
Updated on

സിനിമാ മേഖലയിൽ തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി സ്ത്രീകൾ ഇരട്ടി പോരാടേണ്ടിവരുന്നുവെന്ന് നടി സാമന്ത റൂത്ത് പ്രഭു. മറ്റുള്ളവരെ കംഫർട്ടബിൾ ആക്കാനായി സ്ത്രീകൾ ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യാറുണ്ടെന്നും അത് നിർത്തേണ്ട സമയമായെന്നും ഒരു ഇവന്‍റിൽ പങ്കെടുത്ത് സംസാരിക്കവെ നടി പറഞ്ഞു.

"നമ്മുടെ അഭിപ്രായങ്ങൾ, ആഗ്രഹങ്ങൾ എല്ലാം നമ്മൾ അഡ്ജസ്റ്റ് ചെയ്യുന്നു, അതുകൊണ്ട് നമ്മുടെ ചുറ്റുമുള്ളവർ കംഫർട്ടബിൾ ആകുന്നു. നമ്മൾ അത് വളരെ സന്തോഷത്തോടെയും നല്ല മനസോടെയും ചെയ്യും. പലപ്പോഴും അതൊരു ത്യാഗമായി പോലും നമ്മൾ കണക്കാക്കാറില്ല. ഒരേ കാര്യത്തിനായി സ്ത്രീകൾ പുരുഷന്മാരേക്കാൾ പത്ത് മടങ്ങ് കൂടുതൽ ക്ഷമാപണം നടത്താറുണ്ട്.

അഡ്ജസ്റ്റ് ചെയ്യുന്നത് നിർത്തൂ. കാരണം നിങ്ങൾ നേടിയെടുക്കുന്നത് അനുഭവിക്കാൻ നിങ്ങൾ അർഹരാണ്. ക്രെഡിറ്റ് എന്ന് പറയുന്നത് ഒരു മോശം വാക്കല്ല. ആഗ്രഹം എന്നത് ഒരു സ്വഭാവ വൈകല്യവുമല്ല. നന്ദിയോടെ ഒരു അഭിനന്ദനം സ്വീകരിക്കുന്നത് ഒരിക്കലും അഹങ്കാരമല്ല. ഇതാണ് സത്യം".- സാമന്ത പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com