ദിലീഷ് പോത്തനൊപ്പം സംവൃത സുനിൽ തിരിച്ചെത്തുന്നു

ദിലീഷ് പോത്തൻ സ്വിച്ചോൺ കർമ്മവും, അൽഫോൻസ് പുത്രൻ ഫസ്റ്റ് ക്ലാപ്പും നൽകി.
Samvrutha Sunil makes a comeback alongside Dileesh Pothan

ദിലീഷ് പോത്തനൊപ്പം സംവൃത സുനിൽ തിരിച്ചെത്തുന്നു

Updated on

പ്രകമ്പനത്തിനു ശേഷം നവരസാ ഫിലിംസും സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്ന പുതിയ സിനിമയിൽ സംവൃത സുനിൽ പ്രധാന കഥാപാത്രമായി എത്തും. ശ്രീജിത്ത് കെഎസ്സും, കാർത്തികേയൻ എസ്സു മാണ് നിർമ്മാതാക്കൾ. ചിത്രത്തിന്‍റെ പേര് പുറത്തു വിട്ടിട്ടില്ല. നവരസാ പ്രൊഡക്ഷൻ 3 എന്നാണ് താൽക്കാലികമായി ഇട്ട പേര്. ബിജു മേനോനും, വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ തങ്കം എന്ന ചിത്രത്തിനു ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകൻ ഷഹീദ് അറഫാത്ത്, നിർമ്മാതാക്കളായ ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ. എസ്., ദിലീഷ് പോത്തൻ അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ എന്നിവരും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് തിരിതെളിയിച്ചു . ദിലീഷ് പോത്തൻ സ്വിച്ചോൺ കർമ്മവും, അൽഫോൻസ് പുത്രൻ ഫസ്റ്റ് ക്ലാപ്പും നൽകി.

മലയോര മേഖലയായ ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സുനിൽ കെ.എസ് നിർവ്വഹിക്കുന്നു.

ബ്ലെസ്സിയുടെ പ്രശസ്തമായ ആടുജീവിതം എന്ന ചിത്രത്തിനു ശേഷം സുനിൽ ഒരു മലയാള സിനിമക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഈ ചിത്രത്തിലാണ്. മറ്റൊരു സവിശേഷത ഈ ചിത്രത്തിന്‍റെ സംഗീത വിഭാഗത്തിലാണ്. ഗപ്പി, അമ്പിളി ആശാൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരനായ സംവിധായകൻ ജോൺ പോൾ ജോർജാണ് സംഗീത സംവിധായകൻ .

ദിലീഷ് പോത്തൻ അൽഫോൻസ് പുത്രൻ , സംവൃതാ സുനിൽ എന്നിവർ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജിബിൻ ഗോപിനാഥ് , അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ ,റിയാസ് ഖാൻ ശ്രുതി ജയൻ ബിസാൽ പ്രസന്ന എന്നിവരും പ്രധാന താരങ്ങളാണ്. എഡിറ്റിംഗ് -കിരൺ ദാസ്.

logo
Metro Vaartha
www.metrovaartha.com