"കേസിൽ നിന്ന് പിന്മാറാൻ മമ്മൂട്ടി ആവശ്യപ്പെട്ടു, നിരസിച്ചതോടെ പ്രോജക്റ്റിൽ നിന്ന് പിന്മാറി"; തുടച്ചു നീക്കാൻ നോക്കേണ്ടെന്ന് സാന്ദ്ര തോമസ്

അസോസിയേഷൻ പ്രസിഡന്‍റ് അദ്ദേഹത്തിന്‍റെ വീട്ടുപണി എടുക്കുന്ന ഒരാളായതു കൊണ്ട് അത്തരമൊരു നിലപാട് മാത്രമേ എടുക്കാൻ സാധിക്കുകയുള്ളൂ എന്നും സാന്ദ്ര പറയുന്നു.
sandra thomas against mammooty
സാന്ദ്ര തോമസ്
Updated on

തിരുവനന്തപുരം: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ കേസുമായി മുന്നോട്ടു പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്ന് നിർമാതാവ് സാന്ദ്ര തോമസ്. മത്സരിക്കാൻ ആവശ്യമായ സിനിമകൾ നിർമിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് അസോസിയേഷൻ സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളിയത്.ഇതിനെതിരേയാണ് സാന്ദ്ര കോടതിയെ സമീപിച്ചിരിക്കുന്നത്.

വിഷയത്തിൽ കേസുമായി മുന്നോട്ടു പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. മുക്കാൽ മണിക്കൂറോളം അദ്ദേഹം സംസാരിച്ചു. മമ്മൂട്ടിയുടെ മകൾക്കാണ് ഇത്തരമൊരു പ്രശ്നം വന്നതെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ എന്ന് ചോദിച്ചതോടെ ഇഷ്ടം പോലെ ചെയ്തോളൂ എന്ന് മമ്മൂട്ടി പ്രതികരിച്ചുവെന്നും സാന്ദ്ര ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

താനുമായി കമ്മിറ്റ് ചെയ്തിരുന്നൊരു പ്രോജക്റ്റിൽ നിന്നും അദ്ദേഹം പിന്മാറുകയും ചെയ്തു. ഇവിടെ നിന്ന് തുടച്ചു നീക്കാനാണ് നോക്കുന്നതെങ്കിൽ ഇവിടെ തന്നെ ഉണ്ടാകുമെന്ന് താൻ വ്യക്തമാക്കിയതായും സാന്ദ്ര പറയുന്നു. അസോസിയേഷൻ പ്രസിഡന്‍റ് അദ്ദേഹത്തിന്‍റെ വീട്ടുപണി എടുക്കുന്ന ഒരാളായതു കൊണ്ട് അത്തരമൊരു നിലപാട് മാത്രമേ എടുക്കാൻ സാധിക്കുകയുള്ളൂ എന്നും സാന്ദ്ര പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com