

സാനിയ അയ്യപ്പൻ
ലൂസിഫർ, എമ്പുരാൻ, പ്രേതം 2 എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മികച്ച വേഷം ചെയ്ത് ശ്രദ്ധേയമായ യുവനടിയാണ് സാനിയ അയ്യപ്പൻ. സാനിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ 'കല‍്യാണി'യെന്ന മ‍്യൂസിക് വിഡിയോയും വൈറലായിരുന്നു.
ഇപ്പോഴിതാ സാനിയ തന്‍റെ പ്രണയബന്ധത്തെ പറ്റിയും വിവാഹസങ്കൽപ്പങ്ങളെയും പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. താൻ നിലവിൽ ഹാപ്പി റിലേഷൻഷിപ്പിലാണെന്നും ഉടനെ വിവാഹം കഴിക്കാൻ പ്ലാനില്ലെന്നുമാണ് സാനിയ പറയുന്നത്. സെൽഫ് റെസ്പെക്റ്റ് കളഞ്ഞുകൊണ്ട് പ്രണയബന്ധങ്ങളിൽ കുടുങ്ങി പോകരുതെന്നും നടി കൂട്ടിച്ചേർത്തു.
കൂട്ടുകാരി വിവാഹം അറിയിച്ചപ്പോഴാണ് വിവാഹത്തെപ്പറ്റിയുള്ള ചിന്ത തനിക്ക് വന്നതെന്നും ഇക്കാര‍്യം തന്‍റെ അമ്മയോട് ധരിപ്പിച്ചപ്പോൾ ചിലർക്കൊക്കെ മക്കളുമായെന്ന് ഓർമിപ്പിച്ചെന്നും നടി പറയുന്നു. നമ്മുടെ ബന്ധം ടോക്സിക് ആണെന്ന് മറ്റുള്ളവർ പറയുന്നുണ്ടെങ്കിൽ രണ്ടാമത് ഒന്നുകൂടി ആലോചിക്കണമെന്നും സാനിയ പറയുന്നു.