തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; അഭ്യൂഹങ്ങൾ തള്ളി സഞ്ജയ് ദത്ത്

ഇത്തരത്തിലുള്ള വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും സഞ്ജയ് ദത്ത് എക്സിൽ കുറിച്ചിട്ടുണ്ട്.
സഞ്ജയ് ദത്ത്
സഞ്ജയ് ദത്ത്

മുംബൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം സഞ്ജയ് ദത്ത്. സഞ്ജയ് ദത്ത് ഈ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതോടെയാണ് താരം പ്രസ്താവനയിറക്കാൻ നിർബന്ധിതനായത്. ഒരു രാഷ്‌ട്രീയ പാർട്ടിയിലും ചേരാൻ തീരുമാനിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും താരം എക്സിലൂടെ വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നുണ്ടെങ്കിൽ അതു പ്രഖ്യാപിക്കുന്ന ആദ്യത്തെ ആൾ താനായിരിക്കുമെന്നും ഇത്തരത്തിലുള്ള വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും സഞ്ജയ് ദത്ത് എക്സിൽ കുറിച്ചിട്ടുണ്ട്.

ബോളിവുഡ് താരം കങ്കണ റണാവത്ത്, ഗോവിന്ദ എന്നിവർ രാഷ്ട്രീയത്തിൽ സജീവമായതിനു പിന്നാലെയാണ് സഞ്ജയ് ദത്തും രാഷ്ട്രീയത്തിലേക്കെന്ന വാർത്തകൾ പ്രചരിച്ചത്. ഇത്തവണ ബിജെപി സ്ഥാനാർഥിയായി മണ്ഡിയിൽ നിന്നുമാണ് കങ്കണ മത്സരിക്കുന്നത്.

Trending

No stories found.

Latest News

No stories found.