"ചേട്ടൻ ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യും"; ഇൻസ്റ്റയിലും സഞ്ജു ഹിറ്റ്|Video

ഏറെക്കാലം ടീമിന് പുറത്തായിരുന്ന സഞ്ജുവിന്‍റെ ഗംഭീര തിരിച്ചു വരവ് മലയാളികൾക്ക് ഉൾപ്പെടെ നൽകിയ ആവേശം ചെറുതല്ല.
Sanju samson chettan hit instagram videos

"ചേട്ടൻ ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യും"; ഇൻസ്റ്റയിലും സഞ്ജു ഹിറ്റ്|Video

Updated on

ടി20 ലോകകപ്പിന്‍റെ ഗംഭീര പ്രകടനത്തോടെ ഇൻസ്റ്റയിലും സൂപ്പർഹിറ്റ് ആയിരിക്കുകയാ‌ണ് സഞ്ജു സാംസൺ. ഇന്നിങ്സ് പൂർത്തിയാക്കിയതിനു ശേഷം ഗ്രൗണ്ടിൽ മുട്ടു കുത്തിയിരുന്ന പ്രാർഥിക്കുന്നതു മുതൽ സഞ്ജുവിന്‍റെ ഓരോ നിമിഷങ്ങളും റീലുകളായി ആഘോഷിക്കുകയാണ് സോഷ്യൽമീഡിയ. ഏറെക്കാലം ടീമിന് പുറത്തായിരുന്ന സഞ്ജുവിന്‍റെ ഗംഭീര തിരിച്ചു വരവ് മലയാളികൾക്ക് ഉൾപ്പെടെ നൽകിയ ആവേശം ചെറുതല്ല.

ചേട്ടൻ അടിപൊളി എന്ന ക്യാപ്ഷനോടെയാണ് ചെന്നൈ സൂപ്പർകിങ്സ് സഞ്ജുവിന്‍റെ ഇന്നിങ്സിനെ പുകഴ്ത്തിയത്. ടീമിനൊപ്പമുള്ള യാത്രയിൽ വഴി കൊടുക്ക്, വഴി കൊടുക്ക്, ചേട്ടനെ ശല്യപ്പെടുത്തല്ലേ എന്നു വിളിച്ചു പറയുന്ന സൂര്യകുമാർ യാദവിന്‍റെ വിഡിയോയും ട്രെൻഡിങ്ങാണ്. ചേട്ടൻ ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യും എന്ന ആവേശത്തിലെ ഡയലോഗ് സഞ്ജു പറയുന്നതു പോലെയുള്ള വിഡിയോയും പ്രചരിക്കുന്നുണ്ട്.

തിലകിനു പകരമോ അഭിഷേകിനു പകരമോ സഞ്ജുവിനെ ഇറക്കണോ എന്നു ചോദിച്ച് സൂര്യ കുമാർ യാദവ് ചിരിക്കുന്ന വിഡിയോ കൂടി പങ്കു വച്ച് ട്രോളുന്നവരുമുണ്ട്. സഞ്ജു ഇന്നിങ്സ് പൂർത്തിയാക്കി തിരിച്ചെത്തുമ്പോൾ സൂര്യകുമാർ യാദവ് തൊപ്പിയൂരി തല കുനിച്ച് വണങ്ങുന്ന വിഡിയോയും സൂപ്പർഹിറ്റാണ്.

ചേട്ടാ ചേട്ടാ എന്നു ആളുകൾ ഉറക്കെ വിളിക്കുമ്പോൾ തനിക്ക് അഭിമാനം തോന്നാറുണ്ടെന്ന് ഇതിനു മുൻപ് സഞ്ജു പറഞ്ഞിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com