ജോജു വന്ന വഴി മറന്നു, ദേഷ്യത്തിൽ 16 ഫോണുകളാണ് എറിഞ്ഞു പൊട്ടിച്ചത്, പിന്നെ ആവശ്യത്തിലധികം തലവേദനയും; സംവിധായകൻ

"മലയാളത്തിൽ ന്യായമായ ശമ്പളം ചോദിക്കുന്ന ഏക നായികയാണ് പാര്‍വതി തിരുവോത്ത്"
santhivila dinesh against actor joju george

ജോജു ജോർജ്

File image

Updated on

നടൻ ജോജു ജോർജിനെതിരേ സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത്. തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലാണ് ജോജുവിനെക്കുറിച്ച് സംവിധായകൻ തുറന്നു പറച്ചിൽ നടത്തിയത്.

ജോജു വന്ന വഴി മറന്നെന്നും വരവ് സിനിമയുടെ സെറ്റിൽ വച്ച് മാത്രം ജോജു 16 ഫോണുകൾ എറിഞ്ഞു പൊട്ടിച്ചെന്നും ശാന്തിവിള പറയുന്നു. പൃഥ്വിരാജിനെക്കുറിച്ചും പാർവതിയെക്കുറിച്ചും ജോജു ജോർജിനെക്കുറിച്ചുമാണ് ശാന്തിവിള വീഡിയോയിൽ സംസാരിക്കുന്നത്.

ഈ കഴിഞ്ഞ ആഴ്ച രണ്ട് സിനിമകള്‍ വന്നു. ഐ, നോബഡിയും വരവും. ഇനി ചെലവ് വരാനുണ്ടെന്ന് തോന്നുന്നു. വരവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആദ്യ ദിവസം ഇനീഷ്യല്‍ കളക്ഷന്‍ പോലും നേടാന്‍ സാധിക്കാത്ത സിനിമയായി ഐ, നോബഡി. 26 കോടി രൂപ പൃഥ്വിരാജിന്‍റെ ശമ്പളമില്ലാതെ മാത്രം ചെലവായി. ഇഫോര്‍ ബാനറില്‍ മുകേഷ് ആര്‍. മെഹ്തയും സാരഥിയുമാണ് ഈ 26 കോടിയും ചെലവാക്കിയത്. പൃഥ്വിരാജിന്‍റെ ശമ്പളം പങ്കാളിത്വത്തില്‍ മുടക്കി. 38 കോടിയായി ചെലവെന്ന് അര്‍ഥം.

നായിക പാര്‍വതി തിരുവോത്ത് ആണെന്നതാണ് പറയാവുന്ന ഒരു കാര്യം. മലയാള സിനിമയില്‍ ന്യായമായ ശമ്പളം ചോദിക്കുന്ന ഏക നായികയാണ് പാര്‍വതി എന്നാണ് ഒരാള്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി.

വരവിലെ നായകന്‍ ജോജു ജോര്‍ജാണ്. അഭിനയത്തേക്കാള്‍ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്ന കലാകാരനാണത്രേ ഇപ്പോള്‍ ജോജു. വരവിന്‍റെ സെറ്റില്‍ മാത്രം 15-16 സെല്‍ഫോണ്‍ എറിഞ്ഞു പൊട്ടിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ എന്നോട് പറഞ്ഞത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ദേഷ്യം വന്നാലും, സെറ്റില്‍ ദേഷ്യം വന്നാലും ഫോണിനെയാണ് ആദ്യം ആക്രമിക്കുക. അതിന് വായില്ലല്ലോ, തിരിച്ചടിക്കില്ലല്ലോ. സിനിമാക്കാരന്‍ ആയതിനാല്‍ ആരെങ്കിലുമൊക്കെ ഫ്രീ കൊടുത്ത ഫോണുകള്‍ വീട്ടില്‍ കാണുമായിരിക്കും.

അഞ്ചുകോടിയാണ് നിലവിൽ ജോജു ശമ്പളം വാങ്ങിക്കുന്നത്. ആലോചിച്ചു നോക്കൂ, ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും സംവിധായകനും നായകനും നിര്‍മാതാവുമൊക്കെയായ ജോജു വന്ന വഴി മറക്കുന്നതിന്‍റെ സൂചനയാണിത്. പിന്നെ ആവശ്യത്തിന് തലവേദനയും തരും.

logo
Metro Vaartha
www.metrovaartha.com